കേരളത്തിൽ ലൗ ജിഹാദില്ലന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ട് വർഷത്തിനിടെ കേരളത്തിൽ ലൗ ജിഹാദ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് വ്യക്തമാക്കിയ ഡിജിപി, സീറോ മലബാർ സഭയുടെ പരാതി പരിശോധിക്കുമെന്നും പറഞ്ഞു.
ലൗ ജിഹാദ് സംബന്ധിച്ച സിറോ മലബാർ സഭയുടെ പരാമർശങ്ങളിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡി ജി പിയോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സഭാ സിനഡ് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഐ എസിലേക്ക് റിക്രൂട്ട് ചെയപ്പെട്ട പെൺകുട്ടികളിൽ പകുതിയിലധികവും ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ടതാണെന്നും ഇതു സംബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാന പൊലീസ് വീഴ്ച വരുത്തിയെന്നുമായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകമെന്നും വ്യക്തമാക്കുന്നുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.