10 വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറു കുട്ടികളുടെ മരണം; കൂടുതൽ അന്വേഷണം ഉടനുണ്ടാകില്ല

മൂന്നാമത്തെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ കൊണ്ടുപോയി എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

News18 Malayalam | news18
Updated: February 19, 2020, 7:20 AM IST
10 വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറു കുട്ടികളുടെ മരണം; കൂടുതൽ അന്വേഷണം ഉടനുണ്ടാകില്ല
News18
  • News18
  • Last Updated: February 19, 2020, 7:20 AM IST
  • Share this:
മലപ്പുറം: തിരൂരില്‍ ഒരു വീട്ടിലെ ആറു കുട്ടികള്‍ ഒൻപതു വര്‍ഷത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉടനുണ്ടാകില്ല. ഇന്നലെ മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം മരണത്തില്‍ അസ്വാഭാവികതയില്ല എന്നാണ്. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന നിലപാടിലാണ് പൊലീസ്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നതോടെ ആണ് 93 ദിവസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങള്‍ തൃശൂര്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ വിശദമായ പരിശോധന നടത്തും. ഒരു മാസമെങ്കിലും എടുക്കും ഇതിന്‍റെ ഫലം വരാന്‍. ഇതിന് ശേഷം മാത്രമേ തുടരന്വേഷണം ഉണ്ടാകൂ.

9 വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ചു; ഇന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞും; ദുരൂഹമെന്ന് ആരോപണം

2011 മുതല്‍ ഇതുവരെ തിരൂര്‍ തറമ്മല്‍ റഫീഖ് - സബ്‌ന ദമ്പതിമാരുടെ ആറ് മക്കളാണ് മരിച്ചത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. ഇതില്‍ മൂന്നാമത്തെ കുഞ്ഞ് മാത്രമാണ് ഒരു വയസിന് മുകളില്‍ ജീവിച്ചത്. ഈ കുട്ടി നാലര വയസില്‍ ആണ് മരിച്ചത്. എല്ലാ കുട്ടികള്‍ക്കും അപസ്മാര സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.

മൂന്നാമത്തെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ കൊണ്ടുപോയി എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു എങ്കിലും അസ്വാഭിവകമായി ഒന്നും കണ്ടെത്തിയില്ല എന്നും ബന്ധുക്കള്‍ പറയുന്നു. എന്നാൽ ഈ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല എന്നും കുട്ടിയുടെ രോഗത്തെക്കുറിച്ച് അറിയാനുള്ള താത്പര്യം കൊണ്ട് ആശുപത്രി അധികൃതര്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തത് ആകാം എന്നുമാണ് പൊലീസിന്‍റെ പ്രതികരണം.
First published: February 19, 2020, 7:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading