• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പി.ആർ.ഡി. പുസ്തകം പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി


Updated: December 7, 2018, 1:08 PM IST
പി.ആർ.ഡി. പുസ്തകം പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി

Updated: December 7, 2018, 1:08 PM IST
തിരുവനന്തപുരം: ക്ഷേത്രപ്രവേശനത്തിന്റെ 82ാം വാർഷികത്തോടനുബന്ധിച്ച് പി.ആർ.ഡി പ്രസിദ്ധീകരിച്ച 'തമസോ മാ ജ്യോതിർഗമയ- ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്' എന്ന പുസ്തകം പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല നവോത്ഥാന നായകരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനം ഉയർ‌ന്നതിനെ തുടർന്ന് പുസ്തകം പിൻവലിക്കാൻ പി.ആർ.ഡി ആലോചിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഇളയിടത്തിന്‍റെ രചന ഗവേഷണമല്ലെങ്കിൽ പ്രമോഷൻ കിട്ടിയത് എങ്ങനെയെന്ന് ജെ ദേവിക


 

മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ - കേരളത്തിലെ നവോത്ഥാന  കാലഘട്ടത്തിന്റെ ലഘുവിവരണത്തോടൊപ്പം, സാമൂഹിക പരിഷ്‌കരണത്തിന് നിര്‍ണ്ണായകമായ സംഭാവന നല്‍കിയ നവോത്ഥാന നായകരെക്കുറിച്ചുമാണ് പുസ്തകത്തില്‍ പൊതുവില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അനാചാരങ്ങളും അടിച്ചമര്‍ത്തലുകളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍നിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ചും കേരളം കടന്നുവന്ന ചരിത്ര വഴികളെക്കുറിച്ചും സാമാന്യമായ ധാരണ പൊതുസമൂഹത്തിന് ലഭിക്കുന്നതിനുവേണ്ടിയാണ് പുസ്തകം തയ്യാറാക്കിയത്.

'സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തുവരുന്നത് വർധിത വീര്യത്തോടെ'


 

ഈ പുസ്തകം വിശദമായ നവോത്ഥാന ചരിത്ര പഠനത്തിന് പുതിയ തലമുറയ്ക്ക് പ്രചോദനവും പ്രേരണയും നല്‍കുന്ന ഒന്നാണ്. നവോത്ഥാന പ്രക്രിയയില്‍ സംഭാവന നല്‍കിയവരായി ഒട്ടേറെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുണ്ട്. അവര്‍ നല്‍കിയ സംഭാവനകളെ നാമെല്ലാം മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.  എന്നാല്‍, എല്ലാ സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും സംഭവങ്ങളെയും കുറിച്ച് വിശദമായി പരാമര്‍ശിക്കുക എന്നത് ഈ പുസ്തകത്തിന്റെ ലക്ഷ്യമായിരുന്നില്ല. ഇത്തരമൊരു ലഘു പുസ്തകത്തില്‍ അത് പ്രായോഗികവുമല്ല. അതിനാല്‍ തന്നെ, ഈ പുസ്തകം പിന്‍വലിക്കേണ്ട സാഹചര്യവുമില്ല.
Loading...

ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിൽ പ്രതിനിധികൾക്ക് മാത്രമായി ഈ പുസ്തകം വിതരണം ചെയ്തിരുന്നു. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ ടി.കെ. മാധവനെപ്പോലെയുള്ള നവോത്ഥാന നായകരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും വിമർശനം ഉയർന്നിരുന്നു. വൈക്കം സത്യഗ്രഹത്തെക്കുറിച്ചും വില്ലുവണ്ടി സമരത്തെക്കുറിച്ചും പരാമർശമുണ്ടെങ്കിലും ഇവയുടെ ചരിത്രപ്രാധാന്യം വേണ്ടവിധം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. ഡോ.പൽപുവിനെ വിസ്മരിച്ചുവെന്നും ആക്ഷേപം ഉയർന്നു. സി.കേശവൻ, കെ.പി.കേശവമേനോൻ, പി.കെ.കുഞ്ഞ്, എൻ.സി.ജോസഫ്, ചങ്ങനാശേരി പരമേശ്വരൻ പിള്ള എന്നിവരും ഒഴിവാക്കപ്പെട്ടതായും ആക്ഷേപമുയർന്നിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.കാർത്തികേയൻ നായർ, ഡോ.കെ.എൻ.ഗണേഷ്, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുസ്തകത്തിന്റെ ഉള്ളടക്കം തയാറാക്കിയത്. 60 പേജുള്ള പുസ്തകത്തിന്റെ 10,000 കോപ്പികളാണ് വിതരണത്തിനുള്ളത്.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626