• HOME
  • »
  • NEWS
  • »
  • kerala
  • »
  • അതിഥി തൊഴിലാളികൾ മടങ്ങി; നെല്ല് കൊയ്യാനും കള പറിക്കാനും ആളില്ല; നെൽവയലുകൾ നാശത്തിലേക്ക്

അതിഥി തൊഴിലാളികൾ മടങ്ങി; നെല്ല് കൊയ്യാനും കള പറിക്കാനും ആളില്ല; നെൽവയലുകൾ നാശത്തിലേക്ക്

കൊയ്യാനായ പാടങ്ങളുടെ അവസ്ഥയും സമാനമാണ്. തൊഴിലാളികളെ കിട്ടാതായതോടെ പറവകള്‍ നെല്‍ക്കതിര്‍ കൊത്തിത്തിന്ന് മടങ്ങുന്നു. പാടങ്ങളില്‍ വെള്ളം നില്‍ക്കുന്നതിനാല്‍ യന്ത്രം ഉപയോഗിച്ചും  കൊയ്യാനാകാത്ത സ്ഥിതിയാണ്.

News 18

News 18

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: കേരളത്തിൽ അതിഥി തൊഴിലാളികൾ ഇല്ലാത്തതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. കോവിഡ് ഭീതിയെ തുടർന്ന് നല്ലൊരു ശതമാനം അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. കോവിഡിനെ തുടര്‍ന്ന് അതിഥി തൊഴിലാളികളില്‍ അധികംപേരും നാട്ടിലേക്ക് മടങ്ങിയതോടെ വയല്‍പ്പണിക്ക് ആളില്ലാതെ ഹെക്ടര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ നശിക്കുകയാണ്.

    നെല്ല് കൊയ്യാനാകാതെയും മുണ്ടകന്‍പാടങ്ങളില്‍ കള പറിക്കാതെയുമാണ് നെല്‍വയലുകള്‍ നശിക്കുന്നത്. കക്കോടി കിരാരൂരിലെ ഹെക്ടർ കണക്കിന് മുണ്ടകന്‍പാടങ്ങൾ കാടുകയറിയ നിലയിലാണ്. വിത്തിട്ടതിന് ശേഷം ഒരുതവണ മാത്രമാണ് കള നീക്കം ചെയ്തത്.

    You may also like:ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന [NEWS]DGP ആയതിന് പിന്നാലെ ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി​ [NEWS] അനില്‍ അക്കര സാത്താന്‍റെ സന്തതിയെന്ന് ബേബി ജോണ്‍; സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് മറുപടി [NEWS]

    കോവിഡ് ആയതോടെ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതിൽ പിന്നെ പാടത്ത് പണിയൊന്നും നടന്നില്ലെന്ന് കർഷകനായ മധുസൂദനൻ പറയുന്നു. വയലിന് നടുവില്‍ കാട്ടുപൊന്ത വളർന്നുകൊണ്ടിരിക്കുന്നു.തൊഴിലാളികളെ കിട്ടാനില്ലാതത്തിനാല്‍ എന്തുചെയ്യണമെന്ന്  നിശ്ചയമില്ല കർഷകനായ സുജേഷ് കുമാർ പറയുന്നു.

    കൊയ്യാനായ പാടങ്ങളുടെ അവസ്ഥയും സമാനമാണ്. തൊഴിലാളികളെ കിട്ടാതായതോടെ പറവകള്‍ നെല്‍ക്കതിര്‍ കൊത്തിത്തിന്ന് മടങ്ങുന്നു. പാടങ്ങളില്‍ വെള്ളം നില്‍ക്കുന്നതിനാല്‍ യന്ത്രം ഉപയോഗിച്ചും  കൊയ്യാനാകാത്ത സ്ഥിതിയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൊയ്യാനാവാതെയും കള നീക്കം ചെയ്യാതെയും നെൽപ്പാടങ്ങൾ നശിക്കുന്നത്.
    Published by:Joys Joy
    First published: