വിമർശനങ്ങൾ‌ മാധ്യമങ്ങൾക്ക് ചോർത്തി നൽകി; രാഷ്ട്രീയകാര്യ സമിതി വേണ്ടെന്ന നിലപാടിലേക്ക് മുല്ലപ്പള്ളി

രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന വിമർശനങ്ങളിൽ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചതിനൊപ്പം പുനഃസംഘടന നടന്ന പശ്ചാത്തലത്തിൽ സമിതി പിരിച്ചുവിടണമെന്ന അഭിപ്രായവും മുല്ലപ്പള്ളി പങ്കുവെച്ചു.

News18 Malayalam | news18-malayalam
Updated: February 22, 2020, 3:11 PM IST
വിമർശനങ്ങൾ‌ മാധ്യമങ്ങൾക്ക് ചോർത്തി നൽകി; രാഷ്ട്രീയകാര്യ സമിതി വേണ്ടെന്ന നിലപാടിലേക്ക് മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രൻ
  • Share this:
തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി വേണ്ടെന്ന നിലപാടിലേക്ക് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന വിമർശനങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. മാർച്ച് 8ന് ചേരാനിരുന്ന രാഷ്ട്രീയകാര്യസമിതി മാറ്റിവെച്ചു. ഇതോടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറിക്ക് വഴിയൊരുങ്ങുകയാണ്.

ചൊവ്വാഴ്ച നടന്ന രാഷ്ട്രീയകാര്യ സമിതിയിൽ വി ഡി സതീശൻ, കെ സുധാകരൻ, കെ മുരളീധരൻ എന്നിവർ മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ചിരുന്നു. പാർട്ടിയെ തുലയ്ക്കാനാണോ ശ്രമമെന്നും മറ്റ് നേതാക്കളോട് മുല്ലപ്പള്ളി ആശയവിനിമയം നടത്തുന്നില്ല എന്നുമായിരുന്നു പ്രധാന വിമർശനം. വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമായതോടെയാണ് മുല്ലപ്പള്ളി തന്നെ കലാപക്കൊടി ഉയർത്തിയത്.

മാർച്ച് എട്ടിന് നിശ്ചയിച്ചിരുന്ന രാഷ്ട്രീയകാര്യ സമിതി ചേരേണ്ടതില്ലെന്ന് മുല്ലപ്പള്ളി തീരുമാനിച്ചു. യോഗം ചേരേണ്ട അടിയന്തര സാഹചര്യം ഒന്നുമില്ലെന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന വിമർശനങ്ങളിൽ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചതിനൊപ്പം പുനഃസംഘടന നടന്ന പശ്ചാത്തലത്തിൽ
സമിതി പിരിച്ചുവിടണമെന്ന അഭിപ്രായവും മുല്ലപ്പള്ളി പങ്കുവെച്ചു.

Also Read- കര്‍ഷകന്‍ മരിച്ചത് സൂര്യാതപമേറ്റല്ല; ദേഹമാസകലം പൊള്ളിയതിന്റെ കാരണം ഇതാണ്

ക്രിയാത്മകമായ ചർച്ച നടക്കേണ്ട ഫോറമാണ് രാഷ്ട്രീയകാര്യസമിതി. ആ ഗൗരവം അംഗങ്ങൾക്കുണ്ടാവുന്നില്ലെന്ന് മുല്ലപ്പള്ളിയുടെ വിമർശനം. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകുന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്. നേതാക്കൾ പരസ്പരം പോരടിക്കുന്നു എന്ന് ചിത്രീകരിക്കുന്നത് പ്രവർത്തകർക്ക് ക്ഷീണമുണ്ടാക്കും. ഇക്കാര്യങ്ങൾ അദ്ദേഹം ഹൈക്കമാൻഡിനോട് വ്യക്തമാക്കി. പക്ഷേ പരസ്യ പ്രതികരണത്തിന് ഉടനില്ല. രണ്ടിൽ ഒന്ന് അറിയാൻ തന്നെയാണ് മുല്ലപ്പള്ളിയുടെ തീരുമാനം. തന്നെ നിയമിച്ച ഹൈക്കമാൻഡിനോട് മാത്രമാണ് പ്രതിബദ്ധത. ആരോടും കാര്യങ്ങൾ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയകാര്യ സമിതി പിരിച്ചുവിടാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തോട് എ, ഐ ഗ്രൂപ്പുകൾ എങ്ങനെ പ്രതികരിക്കും എന്നത് നിർണായകമാകും. മുല്ലപള്ളിയെ അതേ നാണയത്തിൽ നേരിടാൻ ഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചാൽ തുറന്നപോരിലേക്ക് കാര്യങ്ങളെത്തും.

 
First published: February 22, 2020, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading