ശബരിമല: അവധി ദിവസമായിട്ടും ഞായറാഴ്ച ശബരിമലയിൽ തിരക്ക് കുറവ്. അമ്പതിനായിരത്തോളം ഭക്തരാണ് ഇന്ന് മല ചവിട്ടിയത്. ഒഴിവ് ദിവസമായതിനാൽ ഇന്ന് തിരക്ക് കൂടുമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കണ്ട തിരക്ക് ഇന്നുണ്ടായില്ല. ഇന്നലെ 67000 പേരാണ് ദർശനം നടത്തിയത്.
നവംബർ 16 മുതൽ ഇന്നലെ വരെ 9 ലക്ഷം പേർ ശബരിമലയിൽ എത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. എരുമേലി - പമ്പ, ആദ്യ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കുറവായതിനാൽ പേരിന് മാത്രമായിരുന്നു അപ്പം, അരവണ നിർമ്മാണം. ഇപ്പോഴത് പൂർണതോതിലാക്കി.
ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ ഡിസംബർ 12 വരെ നീട്ടിയിട്ടുണ്ട്. പ്രക്ഷോഭകർ പൂർണമായും പിൻ വാങ്ങാത്തതിനാലാണ് നിരോധനാജ്ഞ തുടരുന്നതെന്ന് ദേവസ്വംമന്ത്രി. പുല്ലുമേട് - സന്നിധാനം, എന്നീ കാനനപാതകൾ വഴി എത്തുന്ന ഭക്തരുടെ എണ്ണം ഇപ്പോഴും കുറവാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.