നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; മുൻസിഫ് കോടതിവിധിക്ക് സ്റ്റേയില്ല

  വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; മുൻസിഫ് കോടതിവിധിക്ക് സ്റ്റേയില്ല

  എസ് എൻ ഡി പി യോഗം വാര്‍ഷിക പൊതുയോഗം തടഞ്ഞ കൊല്ലം മുന്‍സിഫ് കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ ജില്ലാ കോടതി വിസമ്മതിച്ചു.

  വെള്ളാപ്പള്ളി നടേശൻ

  വെള്ളാപ്പള്ളി നടേശൻ

  • Share this:
   കൊല്ലം: എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ് എൻ ഡി പി യോഗം വാര്‍ഷിക പൊതുയോഗം തടഞ്ഞ കൊല്ലം മുന്‍സിഫ് കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ ജില്ലാ കോടതി വിസമ്മതിച്ചു. എസ് എൻ ഡി പി യോഗവും വെള്ളാപ്പള്ളി നടേശനും നല്‍കിയ അപ്പീല്‍ പിന്നീട് പരിഗണിക്കും.

   എസ് എൻ ഡി പി യോഗത്തിന്‍റെ 113 ാമത് വാർഷിക പൊതുയോഗവും ബൈലോ ഭേദഗതിയും ആയിരുന്നു കൊല്ലം മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. ഈ മാസം 15ന് ചേർത്തല എസ് എൻ കോളേജിൽ നടത്താനിരുന്ന യോഗമാണ് സ്റ്റേ ചെയ്തത്. യോഗത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം സ്റ്റേ ചെയ്തത്.

   ഡൽഹി അധികാര തർക്കകേസ്: സുപ്രീംകോടതി ബെഞ്ചിൽ ഭിന്നത

   എസ് എൻ ഡി പി യോഗത്തിന്‍റെ ശാഖാ യോഗങ്ങളിൽ നിന്ന് നിയമാനുസൃതം പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ലെന്നും ബൈലോയ്ക്ക് വിരുദ്ധമായാണ് പ്രതിനിധികളെ നിശ്ചയിച്ചിരിക്കുന്നതും എന്നുമായിരുന്നു പരാതിക്കാർ കോടതിയിൽ ആരോപണം ഉന്നയിച്ചത്. കൊല്ലം സ്വദേശികളായ കടകംപള്ളി മനോജ്, കെ എൻ രാജപ്പൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

   First published:
   )}