തിരുവനന്തപുരം: പി എസ് സി യിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ആവർത്തിച്ച് ചെയർമാൻ അഡ്വ.എം കെ സക്കീർ. പി.എസ്.സി നടപടിക്രമങ്ങളിൽ തെറ്റില്ലെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരീക്ഷാ ഹാളിൽ നടന്ന സംഭവങ്ങളിൽ നേരത്തയും പരാതി ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പരീക്ഷാ ഹാളിൽ ചോദ്യപേപ്പർ പൊട്ടിച്ചശേഷം ക്രമക്കേട് നടന്നിരിക്കാനുള്ള സാധ്യതയാണ് പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്.
'വിജിലൻസിന് പി എസ് സി ഒരു നിർദേശവും നൽകിയിട്ടില്ല. പരീക്ഷാ ഹാളിൽ നടന്ന സംഭവങ്ങളിൽ നേരത്തേയും പരാതി ഉണ്ടായിട്ടുണ്ട്. വിവാദം ഉണ്ടെങ്കിലും ഇല്ലെങ്കിലും പി എസ് സി നടപടി എടുക്കും. പി എസ് സി നടപടി ക്രമങ്ങളിൽ തെറ്റില്ല. പ്രതികൾക്കൊപ്പം പരീക്ഷ എഴുതിയ 22 പേരുടെ മൊഴി രേഖപ്പെടുത്തി.ആരും അസ്വാഭാവികത പറഞ്ഞിട്ടില്ല. ഇൻവിജിലേറ്റർമാരുടെയും മൊഴി എടുത്തു. അഡി.ചീഫ് സൂപ്രണ്ടുമാരുടേയും മൊഴി എടുത്തു. ചോദ്യ പേപ്പർ ചോർന്നെന്ന് ആരും പറഞ്ഞിട്ടില്ല'- അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.