സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല:നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

2015ൽ തടങ്കൽ പാളയങ്ങൾ തുടങ്ങാനുള്ള ഫയൽ സാമൂഹിക നീതി വകുപ്പിന് കൈമാറിയത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്നും മുഖ്യമന്ത്രി

News18 Malayalam | news18
Updated: February 11, 2020, 1:04 PM IST
സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല:നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി
news18
  • News18
  • Last Updated: February 11, 2020, 1:04 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കൽപ്പാളയങ്ങള്‍ തുടങ്ങില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2012 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ നിർമ്മിക്കാനുള്ള നിർദേശം നൽകിയത്. ഈ ഫയൽ 2015 ഡിസംബറിൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സാമൂഹിക നീതി വകുപ്പിന് കൈമാറി. ഉത്തരവ് നിലനിൽക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചു.

Also Read-ഡൽഹി തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

സണ്ണി ജോസഫ് എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അതേ സമയം മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്തെത്തി. വിസ കാലാവധി കഴിഞ്ഞ് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വിദേശികളെ മാറ്റിപാർപ്പിക്കുന്ന ഫയലാണ് സാമൂഹിക നീതി വകുപ്പിന് കൈമാറിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക മാറുന്നതു വരെ സെൻസസ് നടപടികൾ നിർത്തിവക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

Also Read-കോൺഗ്രസ് പിടിച്ച വോട്ടുകൾ തുണയായത് ബി.ജെ.പിക്ക്; ആപ്പിന്റെ സുപ്രധാന സീറ്റുകളിൽ ത്രികോണ മത്സരം

സെൻസസുമായി ബന്ധപ്പെട്ട ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സെൻസസ് സംബന്ധിച്ച പ്രാഥമിക നടപടികൾ മാത്രമാണ് നടക്കുന്നത്. പൗരത്വ രജിസ്റ്ററിന്റെ ഭാഗമായി വരുന്ന രണ്ടാം ഘട്ടം നടപ്പിലാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.സെൻസസുമായി ബന്ധപ്പെട്ട് ഭീതി പരത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങളുടെ ആശങ്ക മാറ്റാൻ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
First published: February 11, 2020, 1:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading