• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ല'; ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

'ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ല'; ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്രം പണം തന്നില്ലെങ്കില്‍ ഭാവിയില്‍ സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു...

ധനമന്ത്രി കെ എൻ ബാലഗോപാൽ

ധനമന്ത്രി കെ എൻ ബാലഗോപാൽ

  • Last Updated :
  • Share this:
    കൊല്ലം: സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തിൽ ഉടൻ നിയന്ത്രണം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

    പ്രതീക്ഷിക്കുന്നതു പോലെ പണലഭ്യത ഉണ്ടായാല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ടിന് കാരണം. ഇക്കാര്യം മാധ്യമങ്ങള്‍ പറയണം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ എന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

    സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെന്നല്ല അർഥമെന്ന് ബാലഗോപാൽ പറഞ്ഞു. ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവരുമെന്ന് കരുതുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് നിയമപരമാണ്'- ബാലഗോപാല്‍ പറഞ്ഞു. ഓണക്കാലത്ത് എല്ലാവിഭാഗം ജനങ്ങള്‍ക്കൊപ്പവും സര്‍ക്കാരിന് നില്‍ക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    ജി.എസ്.ടി കുടിശിക കിട്ടാനുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. കേന്ദ്രം പണം തന്നില്ലെങ്കില്‍ ഭാവിയില്‍ സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നും
    മന്ത്രി കൂട്ടിച്ചേര്‍ത്തു.

    'ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തിൽ CPM നേതൃത്വം നൽകും': എം വി ഗോവിന്ദൻ

    ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തിൽ സിപിഎം നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്‍ഡിഎഫിന് ലഭിക്കുന്ന ഓരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യത്തിൽ എൽഡിഎഫ്‌ നേടുന്ന സീറ്റ്‌ വലിയ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read- തൃശ്ശൂരിലെ പുലികളി ഞായറാഴ്ച തന്നെ; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്

    എൽഡിഎഫ് അടിച്ചറ വിപുലീകരിക്കുക എന്നാൽ മറുപക്ഷത്തെ കൊണ്ടുവരികയല്ലെന്നും യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികളിൽ പ്രവർത്തിക്കുന്നവരെ കൂടി എൽഡിഎഫിന്റെ ഭാഗമാക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
    Published by:Anuraj GR
    First published: