ഇന്റർഫേസ് /വാർത്ത /Kerala / കാനനം കാക്കാൻ കാടിൻറെ മക്കൾ; അയ്യപ്പന്‍റെ പൂങ്കാവനത്തിന് ഇവർ സംരക്ഷകരാകും

കാനനം കാക്കാൻ കാടിൻറെ മക്കൾ; അയ്യപ്പന്‍റെ പൂങ്കാവനത്തിന് ഇവർ സംരക്ഷകരാകും

എക്കോ ഗാർഡുകൾ

എക്കോ ഗാർഡുകൾ

ഓരോ വനത്തോടും ചേർന്നുള്ള മനുഷ്യർക്ക് ജീവിതം കൂടി ഒരുക്കി നൽകുന്നതാണ് വനംവകുപ്പ് ആവിഷ്കരിക്കുന്ന ഭാവനാപൂർണമായ ഈ പദ്ധതി.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  അയ്യപ്പൻറെ പൂങ്കാവനമായാണ് ശബരിമല അറിയപ്പെടുന്നത്. 18 മലകളുടെ അധിപനാണ് അയ്യപ്പനെന്നും വിശ്വാസികൾ കരുതുന്നു. ഈ പൂങ്കാവനത്തിന്‍റെ സംരക്ഷകരായി മാറുകയാണ് ഈ മനുഷ്യർ. ശബരിമല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യ പ്രശ്നമാണ്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്ത് അവർ ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങൾ കാലങ്ങളായി വെല്ലുവിളിയാണ്. ഈ വെല്ലുവിളിക്ക് ചെറിയൊരു പരിഹാരം ആകുകയാണ് വനംവകുപ്പിന് കീഴിലുള്ള എക്കോ ഗാർഡുകൾ.

  എക്കോ ഗാർഡുകൾ എങ്ങനെ പ്രവർത്തിക്കുന്നു ?

  പമ്പ മുതൽ സന്നിധാനം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരത്താണ് എക്കോ ഗാർഡുകളുടെ പ്രവർത്തനം. 12 പേർ അടങ്ങിയ ചെറുസംഘം ആണ് വനം വകുപ്പിന് കീഴിൽ ഇവിടെ പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതു മണിക്ക് തുടങ്ങുന്ന പ്രവർത്തനം വൈകുന്നേരം 4.30ന് അവസാനിപ്പിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് തിരികെ പമ്പയിലെത്തുന്നതാണ് പ്രവർത്തന രീതി. പമ്പയിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ ഇത് സംസ്കരിക്കുന്നു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  ആദിവാസികൾക്ക് അനുഗ്രഹം കൂടിയായ പദ്ധതി

  ഓരോ വനത്തോടും ചേർന്നുള്ള മനുഷ്യർക്ക് ജീവിതം കൂടി ഒരുക്കി നൽകുന്നതാണ് വനംവകുപ്പ് ആവിഷ്കരിക്കുന്ന ഭാവനാപൂർണമായ ഈ പദ്ധതി. പട്ടിണിമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആദിവാസി ഊരുകളിൽ ഉള്ളവർക്ക് ഏറെ ആശ്വാസം നൽകുന്നതാകും പദ്ധതി. ദിവസം 630 രൂപ നൽകുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

  സർവ്വം ജൈവമയം: സെക്രട്ടേറിയറ്റിലെ ബയോഡെസ്ക് മെഗാഹിറ്റ്

  വനത്തിനോട് ചേർന്നുള്ള ആദിവാസി ഊരുകളിൽ നിന്നുള്ളവരാണ് കമ്മിറ്റി അംഗങ്ങൾ. പമ്പയിൽ പ്രവർത്തിക്കുന്നത് അട്ടത്തോട് കോളനിയിൽ നിന്നുള്ളവരാണ്. ശബരിമലയിലെ വിശ്വാസം പരിഗണിച്ച് 50 വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് ഇവിടെ ഗാർഡുകൾ ആയി എത്തുന്നത്. നാല് പുരുഷന്മാരും ഇതിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നു.

  മണ്ഡല - മകരവിളക്ക് സീസണിലും മാസപൂജ കാലത്തും ഇവരുടെ സേവനം പമ്പയിൽ ലഭ്യമാക്കിയിട്ടുണ്ട്. നട അടച്ച ശേഷം ഉള്ള ഏതാനും ദിവസങ്ങളിലും കാടിന്‍റെ ശുചിത്വത്തിനായി ഈ ചെറുസംഘം പ്രവർത്തിക്കുന്നു. പെരിയാർ ടൈഗർ റിസർവിന് കീഴിലെ വെസ്റ്റ് ഡിവിഷനാണ് ശബരിമലയിലെ പദ്ധതിയുടെ ആസൂത്രകർ.

  First published:

  Tags: Enter Sabarimala, Kerala sabarimala news, Sabarimala, Sabarimala news today, Sabarimala pilgrimage, Sabarimala temples, Sabarimala Verdict