HOME » NEWS » Kerala » THEY ARE BROTHERS EVERYONE IN KERALA HAS A STRONG FEELING ABOUT LAKSHADWEEP SAYS CHIEF MINISTER

'അവര്‍ സഹോദരങ്ങള്‍; ലക്ഷദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം'; മുഖ്യമന്ത്രി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ നിയമസഭയില്‍ പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചിത്യമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 27, 2021, 9:35 PM IST
'അവര്‍ സഹോദരങ്ങള്‍; ലക്ഷദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം'; മുഖ്യമന്ത്രി
Pinarayi Vijayan.
  • Share this:
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരമാണുള്ളതെന്നും അവിടെയുള്ളവര്‍ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ നിയമസഭയില്‍ പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചിത്യമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമേയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കലക്ടര്‍ എസ് അസ്‌കര്‍ അലി. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആണെന്ന് കലക്ടര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മദ്യ ലൈസെന്‍സ് അനുവദിച്ചത് ടൂറിസം വികസനത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read-കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ്; ഒറ്റത്തവണയായി മൂന്നു ലക്ഷം രൂപ നല്‍കും; മുഖ്യമന്ത്രി

'മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരരമാകും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ടൂറിസം വികസിപ്പിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുകയുമാണ് പുതിയ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. ടൂറിസം വികസനത്തിന് വേണ്ടിയാണ് മദ്യം വില്‍ക്കാനുള്ള തീരുമാനം' കലക്ടര്‍ അസ്‌കര്‍ അലി വ്യക്തമാക്കി.

അതേസമയ ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങളും മയക്കു മരുന്ന് ഉപയോഗവും വര്‍ധിച്ചുവരുവാണെന്ന് കലക്ടര്‍ പറഞ്ഞു. ഭരണകൂടത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും അനധികൃത കൈയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത് മറിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ സ്ഥാപിത താത്പര്യക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.

ഏതാനും ദിവസം മുന്‍പ് 3000 കോടിയുടെ 300 കെയ്സ് ഹെറോയ്ന്‍, എകെ 47 തോക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂടാതെ പോക്സോ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നിയമങ്ങള്‍ ദ്വീപില്‍ നടപ്പിലാക്കിയത്. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധം നിക്ഷിപ്ത താത്പര്യം ഉള്ളവരാണെന്നും കലക്ടര്‍ അസ്‌കര്‍ അലി പറഞ്ഞു.

Also Read-'വാക്സിനേഷനെതിരെയുള്ള സാമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം നീതീകരിക്കാനാവാത്ത കുറ്റം': മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്നു. എന്നാല്‍ ദ്വീപിലെ ജനങ്ങളുടെ ജീവിത ആവശ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഇളവുകള്‍ നല്‍കിയത്. ദ്വീപില്‍ വാക്സിനേഷന്‍ നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ആറ് ദ്വീപുളില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നവിതരണം പൂര്‍ത്തിയായെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത് നിരവധി ആലോചനകള്‍ക്ക് ശേഷമാണ്. പ്രാദേശിക നിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണിതിന് പിന്നില്‍. മാംസം ദ്വീപിന് പുറത്ത് നിന്ന കൊണ്ടുവരേണ്ടതുണ്ട് ഇത് പ്രയാസകരമായ കാര്യമായതുകൊണ്ട് ഇത്തരമൊരു തീരുമാനം എടുത്തത്. കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ടയും മത്സ്യവും അടക്കമുള്ളവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
Published by: Jayesh Krishnan
First published: May 27, 2021, 9:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories