• HOME
 • »
 • NEWS
 • »
 • kerala
 • »
 • Mansiya | 'അവർ മതഭ്രാന്തൻമാരായ താലിബാനിസ്റ്റുകൾ'; മൻസിയയെ പിന്തുണച്ച് BJP വക്താവ്

Mansiya | 'അവർ മതഭ്രാന്തൻമാരായ താലിബാനിസ്റ്റുകൾ'; മൻസിയയെ പിന്തുണച്ച് BJP വക്താവ്

കൂടൽ മാണിക്യം ക്ഷേത്രം1971 മുതൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണെന്ന് സന്ദീപ് വചസ്പതി ചൂണ്ടിക്കാട്ടി. ഇടത് നേതാക്കന്മാരാണ് ഇപ്പോഴത്തെ ഭരണ സമിതി. സിപിഎം സഹയാത്രികനായ പ്രദീപ് മേനോൻ ആണ് ഇപ്പോഴത്തെ ദേവസ്വം ചെയർമാൻ

mansiya-vp

mansiya-vp

 • Last Updated :
 • Share this:
  തിരുവനന്തപുരം: കൂടൽ മാണിക്യം ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽനിന്ന് മതത്തിന്‍റെ പേരിൽ ഒഴിവാക്കപ്പെട്ട ഭരതനാട്യം നർത്തകി മൻസിയയെ (Mansiya) പിന്തുണച്ച് ബിജെപി (BJP) നേതാവ് സന്ദീപ് വചസ്പതി (Sandeep Vachaspathy). കലയിൽ മതം കാണുന്നവർ ആരായാലും അവർ മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകളാണെന്ന് സന്ദീപ് ഫേസ്ബുക്കില്‍ (Facebook) കുറിച്ചു. മൻസിയക്ക് ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അധികൃതർ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  സനാതന ധർമ്മ വിശ്വാസികളായ ഒരാൾക്കും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമാണ് ഇതെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ എഴുതി. 'കലാകാരിക്കുണ്ടായ ഹൃദയ വേദന നാം ഓരോരുത്തരുടേതുമാണ്. മൻസിയക്ക് എല്ലാ പിന്തുണയും രേഖപ്പെടുത്തുന്നു. അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത് മറ്റൊരു സംഗതിയാണ്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ ചാടി വീഴുന്ന കേരളത്തിലെ മതേതര പുരോഗമനവാദികൾ ഒന്നും ഇതേപ്പറ്റി അറിഞ്ഞിട്ടേയില്ല. കാരണം കേരളത്തിലെ ഒരു ഹൈന്ദവ സംഘടനയുടെയും നിർദ്ദേശത്തെ തുടർന്നോ ആഗ്രഹമനുസരിച്ചോ അല്ല ക്ഷേത്ര ഭാരവാഹികൾ ഇത്തരമൊരു തീരുമാനം എടുത്തത്'- സന്ദീപ് പറഞ്ഞു.

  കൂടൽ മാണിക്യം ക്ഷേത്രം1971 മുതൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണെന്ന് സന്ദീപ് വചസ്പതി ചൂണ്ടിക്കാട്ടി. ഇടത് നേതാക്കന്മാരാണ് ഇപ്പോഴത്തെ ഭരണ സമിതി. സിപിഎം സഹയാത്രികനായ പ്രദീപ് മേനോൻ ആണ് ഇപ്പോഴത്തെ ദേവസ്വം ചെയർമാൻ. പുരോഗമന വാദ മേലങ്കി അണിഞ്ഞു നടക്കുന്നു എന്നേ ഉള്ളൂ. കടുത്ത വർഗ്ഗീയ കോമരങ്ങളാണ് ഇവരൊക്കെയെന്ന് അദ്ദേഹം പറഞ്ഞു.

  Also Read- നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കി

  'മകൻ അന്യമതസ്ഥയെ വിവാഹം കഴിച്ചതിന് അച്ഛനെ പൂരക്കളിയിൽ നിന്ന് വിലക്കിയത്, കണ്ണൂർ അഴീക്കൽ പാമ്പാടി ക്ഷേത്രത്തിലെ ഏഴുന്നള്ളിപ്പ് പുലയ വിഭാഗത്തിലെ വീടുകളിൽ കയറാത്തത്, കോട്ടയം നാട്ടകം പോളിടെക്നിക്കിൽ ദളിത് കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് പുലയ കുടിൽ എന്ന ബോർഡ് വെച്ചത്, ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ച ഇടത് നേതാക്കന്മാർ കേരളത്തിലെ പുരോഗമനവാദികളും യേശുദാസിനെ ഗുരുവായൂരിൽ കയറ്റണമെന്ന് ആവശ്യപ്പെടുന്ന, കലാമണ്ഡലം ഹൈദരാലിയ്ക്ക് ക്ഷേത്രത്തിൽ പാടാൻ അവസരം ഒരുക്കിയ, അബ്രാഹ്മണരായ പൂജാരിമാർക്ക് പുരോഹിതരാകാൻ അവസരം നൽകിയ സംഘപരിവാർ നേതാക്കൾ പിന്തിരിപ്പൻമാരുമാകുന്ന പ്രത്യേക തരം മതേതരത്വമാണ് കേരളത്തിലേത്- സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.

  Summary- BJP leader Sandeep Vachaspathy has come out in support of Bharatanatyam dancer Mansiya, who was excluded from the Koodal Manikyam temple dance festival on religious grounds. "Whoever sees religion in art is a fanatical Talibanist," Sandeep wrote on Facebook. He also demanded that the authorities provide an opportunity for Mansia to perform a dance at the temple.
  Published by:Anuraj GR
  First published: