'അവർ എന്നെയും അവളെയും കൊല്ലും'; സഹായം തേടി യുവാവ്

News18 Malayalam
Updated: November 17, 2018, 9:36 PM IST
'അവർ എന്നെയും അവളെയും കൊല്ലും'; സഹായം തേടി യുവാവ്
  • Share this:
ആലപ്പുഴ: കെവിനെ കൊലപ്പെടുത്തിയതു പോലെ താനും  ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം പങ്കുവച്ചും സഹായം തേടിയും ഹരിപ്പാട് സ്വദേശിയായ യുവാവ്. എഡ്വിന്‍ ആണ് തന്റെ പ്രണയിനിയുടെ ജീവന്‍ രക്ഷിക്കാനായി ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം അഭ്യർഥിച്ചിരിക്കുന്നത്.

നാഗര്‍കോവില്‍ സ്വദേശിനിയാണ് തന്റെ പ്രണയിനിയെന്ന് എഡ്വിൻ വെളിപ്പെടുത്തുന്നു. തങ്ങൾ വിവാഹം രജിസ്റ്റർ വിവാഹം കഴിച്ചെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കൾ പിന്നാലെയുണ്ടെന്ന് ഈ യുവാവ് പറയുന്നു.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നാഗർകോവിൽ പൊലീസ് ഹരിപ്പാടെത്തിയിരുന്നു. ഇവർ പെൺകുട്ടിയെ നാഗർകോവിലിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നും എഡ്വിൻ പറയുന്നു.
തമിഴ്നാട് പൊലീസിനൊപ്പമെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടു പോയെന്നും എഡ്വിൻ പറയുന്നു. ഇതിനിടെ പൊലിസുമായി തർക്കത്തിലേർപ്പെട്ട എ‍‍ഡ്വിനെ കായംകുളം പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയെങ്കിലും പിന്നീട് വിട്ടയച്ചു.

ഉയർന്ന സാമ്പത്തികസ്ഥിതിയുള്ള പെൺകുട്ടിയുടെ കുടുംബത്തിന് രാഷ്ട്രീയക്കാരുമായും നല്ല അടുപ്പമാണെന്നും എഡ്വിൻ പറയുന്നു. അവർ അവളെയും തന്നെയും കൊല്ലുമെന്നും ആരെങ്കിലും രക്ഷിക്കണമെന്നുമാണ് എഡ്വിൻ ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.

അതേസമയം  മാതാപിതാക്കളുടെ പരാതിയിൽ കോടതിയിൽ ഹാജരാക്കാൻ വേണ്ടിയാണ് പെൺകുട്ടിയെ നാഗർകോവിലിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നാണ് വിയപുരം പൊലീസിന്റെ വിശദീകരണം. സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാരും പെൺകുട്ടിക്കൊപ്പമുണ്ടെന്നും പൊലീസ് പറയുന്നു.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍