വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കും; സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ അദാലത്ത്

പ്രഥമാധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

news18-malayalam
Updated: August 14, 2019, 5:50 PM IST
വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കും; സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ അദാലത്ത്
news18
  • Share this:
തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കും. വിദ്യാര്‍ഥികളില്‍ നിന്ന് പ്രഥമാധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. പാഠപുസ്തകങ്ങള്‍ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തും. ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി, റേഷന്‍ കാര്‍ഡ്, വാഹന രജിസ്‌ട്രേഷന്‍ രേഖ, ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍, ജനനമരണ, വിവാഹ രേഖകള്‍, ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പ് സൗജന്യമായി ഈ അദാലത്തുകളില്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read 'സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല': വി. മുരളീധരനു മറുപടിയുമായി പിണറായി

First published: August 14, 2019, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading