കണ്ണിൽ മുളകുപൊടിയിട്ട് സ്വർണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് പിന്നീട് കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചപ്പോൾ പ്രതിയുടെ കുടുംബത്തിന് 500 രൂപ വണ്ടിക്കൂലി നൽകി വീട്ടമ്മ. രണ്ടാർ പുനത്തിൽ മാധവിയുടെ വീട്ടിലാണ് മാല മോഷ്ടിച്ചു കടന്ന ഇടുക്കി ഉടുമ്പന്നുര്‍ കണിയ പറമ്പില്‍ വീട്ടില്‍ വിഷ്ണുപ്രസാദാണ് (29) ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൂട്ടി മാലയുമായി എത്തി മാപ്പപേക്ഷിച്ചത്.
മക്കൾക്ക് മരുന്ന് വാങ്ങി നൽകാൻ മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണ് മാല പൊട്ടിക്കേണ്ടി വന്നതെന്നും അതിനാൽ മാപ്പ് നൽകണമെന്നും പറഞ്ഞ് പ്രതിയുടെ ഭാര്യയാണ് മാല തിരികെ നൽകിയത്. കുട്ടികളുടെ കാര്യത്തിൽ അനുകമ്പ തോന്നിയാണ് വീട്ടമ്മ കുട്ടികൾക്ക് ഭക്ഷണത്തിനായും ഇവർക്ക് തിരികെ പോകാനുള്ള വഴിച്ചെലവിനായും 500 രൂപ നൽകിയത്.
എന്നാൽ മാല പൊട്ടിച്ചുകടന്ന കേസിൽ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതിനാൽ അവരെ അറിയിക്കാതിരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി ബന്ധുക്കളും സമീപവാസികളും രംഗത്തു വന്നു. എങ്കിലും വിഷ്ണുപ്രസാദിന്റെ ഭാര്യയെയും കുട്ടികളെയും സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ വാഹനം അവർ ഏർപ്പാടാക്കി. പിന്നാലെ പൊലീസ് എത്തി വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മുവാറ്റുപുഴ ഇന്‍സ്പെക്ടര്‍ സി.ജെ.മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്.
Also read-Theft | വിവാഹങ്ങളിൽ അതിഥിയായെത്തി മോഷണം; 25 ലക്ഷം രൂപയുടെ ക്യാമറകളും ലെൻസുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു രണ്ടാര്‍കരയില്‍ മാല മോഷണം നടന്നത്. പലചരക്കു സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് വിഷ്ണുപ്രസാദ് കടയിലെത്തിയത്. തുടര്‍ന്ന് കട നടത്തുന്ന വയോധികയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് മാല വലിച്ചു പൊട്ടിച്ച് ഓടുകയായിരുന്നു. ഒന്നര പവന്റെ മാലയാണ് വിഷ്ണു മോഷ്ടിച്ചത്.
Also read-
Monkey | കുരങ്ങൻ കാക്കകൂട്ടിൽ കയറി മുട്ട നശിപ്പിച്ചു; ഒരാഴ്ചയായി കുരങ്ങിനെ വിടാതെ ആക്രമിച്ച് കാക്കക്കൂട്ടം
വയോധികയുടെ പരാതിയെതുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചത്. വൈകാതെ തന്നെ പ്രതി വിഷ്ണുപ്രസാദ് ആണെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തു. ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശിയാണ് വിഷ്ണു എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് അവിടെയെത്തി. എന്നാല്‍ വിഷ്ണു അവിടെ ഉണ്ടായിരുന്നില്ല. കുടുംബവുമൊത്ത് വേളാങ്കണ്ണിക്ക് പോയെന്നാണ് അയല്‍ വീട്ടുകാരോട് പറഞ്ഞത്.
വിഷ്ണുപ്രസാദിന്റെ വാഗമണിലുള്ള വീട്ടിലും പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഇതോടെ പൊലീസ് തന്നെ തിരിച്ചറിഞ്ഞു എന്ന് വിഷ്ണു ഉറപ്പിച്ചു. തുടര്‍ന്നാണ് മാല നഷ്ടപ്പെട്ട വയോധികയെ നേരില്‍ കണ്ട് മാപ്പ് പറയാന്‍ വിഷ്ണുപ്രസാദ് ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു.
Also read-
Kozhikkode Murder | കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കത്തിക്കുത്ത്; യുവാവ് മരിച്ചു
ആളെ തിരിച്ചറിയാതിരിക്കാനായി വിഷ്ണുപ്രസാദ് രൂപത്തിലും മാറ്റം വരുത്തിയിരുന്നു. മുടി പൂര്‍ണ്ണമായും വെട്ടി മാറ്റിയിരുന്നു.നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണുപ്രസാദ്. ഉപ്പുതറ പോലീസ് ഇയാള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.