• HOME
  • »
  • NEWS
  • »
  • kerala
  • »
  • മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നു; വീട്ടുടമയെ കടിച്ച് ഓടിയ മോഷ്ടാവ്‌ മരിച്ച നിലയിൽ

മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നു; വീട്ടുടമയെ കടിച്ച് ഓടിയ മോഷ്ടാവ്‌ മരിച്ച നിലയിൽ

മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    നെടുംങ്കണ്ടം: മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാറിലാണ് സംഭവം. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ്(56) മരിച്ചത്. ചെമ്മാണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പള്ളിൽ രാജേന്ദ്രന്റെ വീട്ടിൽ കവർച്ച നടത്താനെത്തിയതായിരുന്നു ജോസഫ്.

    കവർ‌ച്ച നടത്തുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണര്‍ന്നു. തുടർന്ന് രാജേന്ദ്രനെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഓടിരക്ഷപ്പെട്ട ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് മൽപിടുത്തം ന‍ടന്നതായാണ് സൂചന.

    രാജേന്ദ്രനെ്‍റെ വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ നിന്ന് ഇറച്ചിയും ഷർട്ടിനുള്ളിൽ നിന്ന് 6000 രൂപയും ജോസഫ് കവർന്നതായാണ് രാജേന്ദ്രൻ‌റെ കുടുംബം പറയുന്നത്. ജോസഫ് രാജേന്ദ്രന്റെ മുഖത്ത് ഗുരുതരമായി കടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ രാജേന്ദ്രൻ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

    Also Read-Suicide | സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട് ഫോൺ സന്ദേശം; പിന്നാലെ എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി

    Accident | ഇടുക്കിയിൽ മൂന്നിടത്ത് മരം വീണ് മൂന്നുപേർ മരിച്ചു

    ഇടുക്കി: വ്യത്യസ്ത സംഭവങ്ങളിലായി മരം വീണ് മൂന്ന് പേര്‍ മരിച്ചു. ഇടുക്കി ജില്ലയിലാണ് മൂന്നിടത്ത് മരം കടപുഴകി വീണ് മൂന്നുപേർ മരിച്ചത്. അപകടങ്ങളിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടം ഉണ്ടായത്.

    പൂപ്പാറയില്‍ മരം ഒടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീയാണ് മരിച്ചത്. ചൂണ്ടല്‍ സ്വദേശിനി ലക്ഷ്മി(56) ആണ് മരിച്ചത്. ഇവിടുത്തെ അപകടത്തില്‍ ലക്ഷ്മിയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പൂപ്പാറ തോണ്ടിമലയിലെ ഏലതോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു മൈലാടുംപാറയിലെ അപകടതത്തിൽ സെന്റ് മേരീസ് എസ്റ്റേറ്റില്‍ മുത്തുലക്ഷ്മി(46) ആണ് മരിച്ചത്. പൊന്നാങ്കാണിയില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബജു കിന്‍ഡോയാണ് മരിച്ചത്.
    Published by:Jayesh Krishnan
    First published: