• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുസല്യാരുടെ പ്രസംഗം കേട്ട മോഷ്ടാവിനു കുറ്റബോധം; വീട്ടമ്മയ്ക്കു 36 വർഷം മുമ്പ് കളവുപോയ മാല തിരിച്ചുകിട്ടി

മുസല്യാരുടെ പ്രസംഗം കേട്ട മോഷ്ടാവിനു കുറ്റബോധം; വീട്ടമ്മയ്ക്കു 36 വർഷം മുമ്പ് കളവുപോയ മാല തിരിച്ചുകിട്ടി

ജുമുഅ നമസ്കാരത്തോട് അനുബന്ധിച്ചു മഹല്ലു ഖാസി നടത്തിയ ഉദ്ബോധന പ്രസംഗമാണ് പഴയ മോഷ്ടാവിന്റെ മനസ്സുമാറ്റിയത്

thief who heard speech feel guilty

thief who heard speech feel guilty

  • Last Updated :
  • Share this:
    ഒരു പ്രസംഗം കേട്ടാൽ ഇങ്ങനെയും മാറ്റം വരുമോ. കോഴിക്കോട് മുക്കത്ത് പള്ളിയിലായിരുന്നു സംഭവം. ജുമുഅ നമസ്കാരത്തോട് അനുബന്ധിച്ചു മഹല്ലു ഖാസി എം.എ.അബ്ദുസ്സലാം നടത്തിയ ഉദ്ബോധനപ്രസംഗമാണ് പഴയ മോഷ്ടാവിന്റെ മനസ്സുമാറ്റിയത്. പ്രസംഗം കേട്ട് കുറ്റബോധം തോന്നിയതോടെ വീട്ടമ്മയ്ക്കു തിരിച്ചു കിട്ടിയതു 36 കൊല്ലം മുൻ‌പു കളവുപോയ മാലയുടെ വില.

    പ്രായശ്ചിത്തവും തെറ്റും തിരുത്തലും എന്ന വിഷയത്തിലായിരുന്നു മുസല്യാരുടെ പ്രസംഗം. കുറ്റബോധം കൊണ്ടു വീർപ്പുമുട്ടിയ ഇദ്ദേഹം തന്റെ അടുത്ത സുഹൃത്തു വഴി ഖാസിയുമായി പഴയ മോഷണക്കഥ പങ്കുവച്ചു.
    TRENDING:COVID 19 |കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ[NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
    ഖാസിയുടെ നിർദേശപ്രകാരം സുഹൃത്തു മുഖേന മാലയുടെ വില തിരികെ ഉടമസ്ഥക്ക് വീട്ടിലെത്തിച്ചു കൊടുക്കുകയായിരുന്നു. ഇതോടെ കൊടിയത്തൂർ സ്വദേശിനിയായ മാട്ടുമുറിക്കൽ ഇയ്യാത്തുവിന് 36 വർഷം മുൻപു നഷ്ടപ്പെട്ട രണ്ടു പവൻ സ്വർണ മാലയുടെ വില തിരിച്ചു കിട്ടി. ഇയ്യാത്തുവിന്റെ വിവാഹസമയത്തു മാതാവ് കൂലിവേല ചെയ്തു വാങ്ങിക്കൊടുത്തതായിരുന്നു മാല. പത്തൊൻപതാം വയസ്സിൽ വീട്ടിൽ നിന്നു കളവു പോയ മാലയുടെ തുക അപ്രതീക്ഷിതമായി കിട്ടിയതോടെ ഇയ്യാത്തുവിനും സന്തോഷമായി.

    അന്ന് പവന് 1600 രൂപയോളമായിരുന്നു മാലയുടെ വില. ഇന്നത്തെ വിപണിവിലക്ക് അനുസരിച്ച് ഒരു തുക നൽകിയ പഴയ മോഷ്ടാവ് പട്ടിണിക്കാലത്തു നിവൃത്തികേടു കൊണ്ടു ചെയ്ത പോയ മോഷണം പൊറുക്കണമെന്നും ഇയ്യാത്തുവിനോട് അപേക്ഷിച്ചു. സന്തോഷത്തോടെ തുക ഏറ്റുവാങ്ങിയ ഇയ്യാത്തു മോഷ്ടാവിനോടു ക്ഷമിക്കുകയും അദ്ദേഹത്തിനു വേണ്ടി അകമഴിഞ്ഞു പ്രാർഥിക്കുകയും ചെയ്തു.
    Published by:user_49
    First published: