HOME » NEWS » Kerala »

തിറയാട്ട കലാകാരന്  ദുരിതങ്ങളുടെ പകർന്നാട്ടം; ജീവിക്കാൻ ഒരു പെട്ടിക്കട തുടങ്ങി തിരുവങ്ങൂർ ശ്രീധരൻ

മേളക്കാരൻ കൂടിയാണ് തിരുവങ്ങൂർ ശ്രീധരൻ. കർക്കടക പാട്ടും കലിയന് കൊടുക്കലും നടന്നില്ല. ഓണത്തിന് ഓണപ്പൊട്ടനാകാൻ കഴിയാത്തതും  വരുമാനം മാത്രമല്ല, ഒരു കലാകാരൻ്റെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടികൂടിയാണെന്നും ശ്രീധരൻ

News18 Malayalam | news18-malayalam
Updated: August 29, 2020, 2:59 PM IST
തിറയാട്ട കലാകാരന്  ദുരിതങ്ങളുടെ പകർന്നാട്ടം; ജീവിക്കാൻ ഒരു പെട്ടിക്കട തുടങ്ങി തിരുവങ്ങൂർ ശ്രീധരൻ
തിരുവങ്ങൂർ ശ്രീധരൻ
  • Share this:
കോഴിക്കോട്: തിറയാട്ടകാലവും ഓണക്കാലവും മഹാമാരി കവര്‍ന്നപ്പോള്‍ കോഴിക്കോട്ടെ മേളക്കാരുടെ ആശാന്‍ ജീവിക്കാന്‍ പെട്ടിക്കട തുടങ്ങി. തിറകെട്ടിയും ഓണപ്പൊട്ടനായും മേളക്കാരനായുമൊക്കെ പ്രസിദ്ധനായ ശ്രീധരന്‍ തിരുവങ്ങൂരാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പെട്ടിക്കട തുടങ്ങിയത്. വരുമാനം നിലച്ചിട്ട് മാസങ്ങളായി. 72 കഴിഞ്ഞ് ആശാന് വേറെയൊരു ജോലിയും വശമില്ല. മക്കളൊക്കെ വിവാഹിതരാണ്.

ശ്രീധരന്‍ തിരുവങ്ങൂര്‍ തന്‍റെ പെട്ടിക്കടയിൽ


കര്‍ക്കടകത്തില്‍ കലിയന് കൊടുക്കലും  കര്‍ക്കടക പാട്ടും.  ഓണക്കാലത്ത് ഓണപ്പൊട്ടനും തിറയാട്ടവും.   ഗുളികനും കുട്ടിച്ചാത്തനും ഭൈരവനും, ശ്രീധരന്‍ കെട്ടിയാടാത്ത വേഷങ്ങളില്ല. ശ്രീധരാനാശാന്റെ വേഷപകര്‍ച്ചയുടെ ഗാംഭീര്യം  കോഴിക്കോട്ടുകാര്‍ക്ക് പുതുമയല്ല. ജനുവരി മുതൽ മലബാറിൽ ഉത്സവക്കാലമാണ്. പ്രത്യേകിച്ച്   കോരപ്പുഴ കടന്ന് അങ്ങ് കണ്ണൂർ വരെയുള്ള കടത്തനാട്ടിൽ. എന്നാലിത്തവണ മാർച്ചിൽ തന്നെ മഹാമാരി പെയ്തിറങ്ങി. ഉത്സവ കാലം അങ്ങനെ നഷ്ടമായി.

മേളക്കാരൻ കൂടിയാണ് തിരുവങ്ങൂർ ശ്രീധരൻ. കർക്കടക പാട്ടും കലിയന് കൊടുക്കലും നടന്നില്ല. ഓണത്തിന് ഓണപ്പൊട്ടനാകാൻ കഴിയാത്തതും  വരുമാനം മാത്രമല്ല, ഒരു കലാകാരൻ്റെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടികൂടിയാണെന്നും ശ്രീധരൻ പറഞ്ഞു.
Published by: Asha Sulfiker
First published: August 29, 2020, 2:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories