'ഷാജുവുമായുള്ള വിവാഹ ജീവിതത്തിൽ പെൺകുട്ടി തടസമാവുമെന്ന് ജോളി വിശ്വസിച്ചു'; കൂടത്തായി പരമ്പര കൊലപാതകത്തിൽ മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ചു
സങ്കീർണമായ കേസാണെന്നും സാക്ഷിമൊഴികൾ കൂട്ടി യോജിപ്പിച്ചാണ് കൊലപാതകം തെളിയിച്ചതെന്നും എസ്.പി പറഞ്ഞു.

ജോളി
- News18
- Last Updated: January 25, 2020, 6:02 PM IST
താമരശ്ശേരി: കൂടത്തായി കൂട്ടക്കൊല കേസിൽ മൂന്നാമത്തെ കുറ്റപത്രം അന്വേഷണ സംഘം താമരശേരി കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം നൽകിയത്.
2014 മേയ് മൂന്നിന് സഹോദരന്റെ ആദ്യകുർബാന ദിവസമായിരുന്നു ആൽഫൈന്റെ കൊലപാതകം. ബ്രഡിൽ സയനൈഡ് പുരട്ടി നൽകിയാണ് ഒന്നര വയസുകാരി ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്. ഷാജുവിനെ വിവാഹം ചെയ്താൽ പെൺകുട്ടി തടസമാവുമെന്ന് ജോളി വിശ്വസിച്ചിരുന്നു. സങ്കീർണമായ കേസാണെന്നും സാക്ഷിമൊഴികൾ കൂട്ടി യോജിപ്പിച്ചാണ് കൊലപാതകം തെളിയിച്ചതെന്നും എസ്.പി പറഞ്ഞു. ആൽഫൈന് കൊടുക്കാൻ ജോളി ബ്രെഡ് എടുക്കുന്നതും സിലിയുടെ സഹോദരിക്ക് ബ്രഡ് കൈമാറുന്നതും ഒക്കെ കണ്ടവരുണ്ട്. ബാഗിലെ ചെറിയ ഡപ്പിക്കുളളിൽ സൂക്ഷിച്ച സയനൈഡ് ജോളി നുള്ളിയെടുത്ത് ബ്രഡിൽ പുരട്ടി. പിന്നീട് ജോളി കൈ കഴുകുന്നത് കണ്ടെന്നും മൊഴിയുണ്ട്.
മൂന്നു വർഷം മുമ്പ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന സംശയത്തിൽ നിർണായക വഴിത്തിരിവ്
ബ്രഡ് കഴിച്ചയുടൻ കുട്ടി വല്ലാതെ കരഞ്ഞിരുന്നു. ആൽഫൈന് അപസ്മാരം ഉണ്ടെന്ന് വരെ ജോളി പ്രചരിപ്പിച്ചു. സംശയം തോന്നാതിരിക്കാൻ ബോധപൂർവമാണ് കൊലപാതകത്തിന് ജോളി ആദ്യകുർബാന ദിവസം തിരഞ്ഞെടുത്തതെന്ന് എസ് പി പറഞ്ഞു. ജോളിക്ക് പുറമേ സയനൈഡ് നൽകിയ എം.എസ്.മാത്യു, കെ. പ്രജികുമാർ എന്നിവരും പ്രതികളാണ്. മാത്യു മൂന്നുതവണ ജോളിക്ക് സയനൈഡ് നൽകിയിട്ടുണ്ട്.
കൂടത്തായിയിലെ സിലി വധക്കേസിൽ നിർണായകമാകുന്ന ശാസ്ത്രീയ പരിശോധാന ഫലവും അന്വേഷണസംഘത്തിന് ലഭിച്ചു. കല്ലറ തുറന്നെടുത്ത സിലിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തി. കോഴിക്കോട് റീജിണൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക തെളിവ് ലഭിച്ചത്. ഈ മാസം പതിനേഴിനായിരുന്നു സിലി കേസിലെ കുറ്റപത്രം സമർപ്പിച്ചത്. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി കൂടുതൽ സാംപിളുകൾ അന്വേഷണസംഘം റീജിണൽ കെമിക്കൽ ലാബിലേക്ക് കൈമാറി.
2014 മേയ് മൂന്നിന് സഹോദരന്റെ ആദ്യകുർബാന ദിവസമായിരുന്നു ആൽഫൈന്റെ കൊലപാതകം. ബ്രഡിൽ സയനൈഡ് പുരട്ടി നൽകിയാണ് ഒന്നര വയസുകാരി ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്. ഷാജുവിനെ വിവാഹം ചെയ്താൽ പെൺകുട്ടി തടസമാവുമെന്ന് ജോളി വിശ്വസിച്ചിരുന്നു.