News18 MalayalamNews18 Malayalam
|
news18
Updated: January 19, 2020, 8:33 PM IST
ഫയൽ ചിത്രം
- News18
- Last Updated:
January 19, 2020, 8:33 PM IST
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം ഈ മാസം തന്നെ സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം. 2014 മെയ് മാസത്തില്‍ ഷാജു - സിലി ദമ്പതികളുടെ മകളായ ഒന്നര വയസ്സുകാരി ആല്‍ഫൈനെ കൊലപ്പടുത്തിയ കേസിലാണ് കുറ്റപത്രം നല്‍കുക. കൊലപാതക പരമ്പരയില്‍ ജോളിയുടെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍ വ്യക്തമാക്കി.
സഹോദരന്റെ ആദ്യകുര്‍ബാന ദിവസമാണ് ആല്ഫൈന് കൊല്ലപ്പെടുന്നത്. ബ്രഡില്‍ സയനൈഡ് ചേര്‍ത്ത് കുഞ്ഞിന് നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ വെച്ച് സയനൈഡ് ചേര്‍ത്ത ബ്രഡ് കുഞ്ഞിന് നല്‍കിയത്.
കുഞ്ഞിന്റെ മരണകാരണം ഷാജുവിനും സഖറിയാസിനും അറിയാമായിരുന്നെന്ന് ജോളി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇരുവരെയും പൊലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചില്ലായിരുന്നെന്ന് കെ.ജി സൈമണ്‍ പറഞ്ഞു. കൂടത്തായ് കൊലപാതക പരമ്പരയില്‍ റോയ് തോമസ്, സിലി വധക്കേസുകളിലാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
രണ്ട് കുറ്റപത്രങ്ങളിലും ജോളി, എം.എസ് മാത്യു, പ്രജുകുമാര്‍ എന്നിവരുടെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ അന്വേഷണസംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആല്ഫൈന് വധക്കേസില്‍ മൂവരുടെയും പങ്ക് വ്യക്തമാക്കുന്ന കുറ്റപത്രമാണ് നല്‍കുക. എന്നാല്‍ അന്നമ്മ, ടോം തോമസ് വധക്കേസുകളാണ് അന്വേഷണസംഘത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്.
ഈ കേസുകളില്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് സൂചനയുണ്ട്. റോയ് തോമസ് വധ കേസില്‍ മാത്രമാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. മറ്റ് കേസുകളിലാവട്ടെ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.
Published by:
Joys Joy
First published:
January 19, 2020, 8:31 PM IST