• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ പുല്ലൂപ്പിക്കടവ് തോണി അപകടം: മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ പുല്ലൂപ്പിക്കടവ് തോണി അപകടം: മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി

അപകടത്തിൽ മരിച്ച പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസിന്റെയും അത്താഴക്കുന്ന് സ്വദേശി അസറുദ്ദീനിന്റെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

  • Last Updated :
  • Share this:
    കണ്ണൂർ പുല്ലൂപ്പിക്കടവ് തോണി അപകടത്തിൽ മൂന്നാമത്തെ ആളിന്റെയും മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ പി സഹദിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വള്ളുവൻകടവ് പരിസരത്ത് കരയോട് ചേർന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസിന്റെയും അത്താഴക്കുന്ന് സ്വദേശി അസറുദ്ദീനിന്റെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

    Also Read- മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

    കക്കാട് പുല്ലുപ്പിക്കടവ് പുഴയിൽ മൂന്ന് സുഹൃത്തുക്കളും ഞായറാഴ്ച കണ്ടൽ കാട് കാണാൻ തോണിയിൽ പോയപ്പോഴാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മൂന്നുപേരും മടങ്ങി വരാത്തതിനെ തുടർന്നാണ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. പിന്നീട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ പങ്കെടുത്തു.

    Also Read- ഏഴ് സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്; 'പോപ്പുലര്‍ ഫ്രണ്ട് അക്രമാസക്തമായ പ്രതിഷേധം ആസൂത്രണം ചെയ്തു'

    അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് പുറക്കാട് അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് ഒരു യുവാവ് മരിച്ചിരുന്നു. കൊയിലാണ്ടി മുചുകുന്ന് സ്വദേശി അഫ്സാനാണ് (21) മരിച്ചത്.

    Also Read- ഓട്ടോഡ്രൈവർ പുനര്‍വിവാഹം ചെയ്തു; മകനും മരുമകനും ചേർന്ന് സുഹൃത്തിനെ മര്‍ദിച്ചു

    നാല് സുഹൃത്തുക്കൾ ചേർന്ന് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഫൈബർ വള്ളത്തിൽ പുഴയിൽ ഇറങ്ങിയതായിരുന്നു. തോണി മറിഞ്ഞതോടെ മൂന്ന് പേരെ സമീപത്ത് ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. നങ്ങ്യാർകണ്ടി നിവേദ് (22), ഷബ്‌നത്തിൽ ഷഹീർ (19), പുതിയോട്ടിൽ നിയാസ് (29) എന്നിവരെയാണ് രക്ഷിച്ചത്. അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നതിനിടെ രാത്രി എട്ട് മണിയോടെയാണ് അഫ്സാന്റെ മൃതദേഹം കിട്ടിയത്.
    Published by:Rajesh V
    First published: