നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Life Mission| മൂന്നാംഘട്ട നിർമ്മാണത്തിന് തുടക്കം; എറണാകുളത്തു വീടൊരുങ്ങുന്നത് 124 കുടുംബങ്ങൾക്ക്

  Life Mission| മൂന്നാംഘട്ട നിർമ്മാണത്തിന് തുടക്കം; എറണാകുളത്തു വീടൊരുങ്ങുന്നത് 124 കുടുംബങ്ങൾക്ക്

  പത്തു മാസങ്ങൾ കൊണ്ട് കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നത്

  Life Mission

  Life Mission

  • Share this:
  എറണാകുളം: ലൈഫ് മിഷന്റെ മൂന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുമ്പോൾ സഫലമാവുന്നത് 124 കുടുംബങ്ങളുടെ പ്രതീക്ഷകൾ. ജില്ലയിൽ അയ്യമ്പുഴ, കരുമാലൂർ, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് ലൈഫ് മിഷന്റെ ഭവന സമുച്ചയങ്ങളുടെ നിർമാണ ഉത്‌ഘാടനം നടക്കുന്നത്.

  ഭൂരഹിത ഭവന രഹിതരായിട്ടുള്ളവർക്കാണ് ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ വീടൊരുക്കുന്നത്. പത്തു മാസങ്ങൾ കൊണ്ട് കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നത്. ലൈറ്റ് ഗേജ് പ്രീ-ഫാബ്രിക്കേഷൻ ടെക്നോളജി ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം.

  Also Read: 'വിജിലൻസ് വരും; കേന്ദ്ര അന്വേഷണം അട്ടിമറിക്കും; മാധ്യമങ്ങൾക്കെതിരായ നടപടി ഫാസിസം:' കെ.സുരേന്ദ്രൻ

  487 ചതുരശ്ര അടി ആണ് ഓരോ വീടുകളുടെയും വിസ്തീർണം. 2 ബെഡ്‌റൂം, കുളിമുറി, അടുക്കള, ഹാൾ എന്നിവ അടങ്ങുന്നതാണ് ഓരോ വീടും. കൂടാതെ പ്രായമായവർക്കുള്ള പ്രത്യേക സ്ഥലങ്ങൾ, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ എന്നിവയും ഒരുക്കും. കുടിവെള്ള സൗകര്യം, മാലിന്യ നിർമാർജനത്തിന് പ്രത്യേക സൗകര്യം എന്നിവയും സമുച്ചയങ്ങളിൽ നിർമ്മിക്കും.

  അയ്യമ്പുഴ കുറ്റിപ്പാറയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 158 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിർമിക്കുന്നത്. 26651 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീരണം. 44 കുടുംബങ്ങൾക്കുള്ള സൗകര്യം ഇവിടെ ഒരുക്കും. 6.29 കോടി രൂപ നിർമാണ ചെലവിലാണ് കരുമാലൂർ ബ്ലോക്ക്‌ പള്ളത്ത് 44 കുടുംബങ്ങൾക്ക് വീടൊരുക്കുന്നത്.

  1072 സെന്റ് സ്ഥലത്ത് 6.23 കോടി രൂപ ചെലവഴിച്ചാണ് കൂത്താട്ടുകുളത്ത് ഭവന സമൂച്ചയ നിർമാണം. 26655 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം. കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള 107 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിർമിക്കുന്നത്. 36 കുടുംബങ്ങൾക്ക് ഇവിടെ വീടൊരുക്കും. 22130 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം.
  Published by:user_49
  First published:
  )}