തൃശൂര്‍: കാല് കഴുകാന്‍ പുഴയിലിറങ്ങിയ എട്ടാം ക്ലാസുകാര്‍ മുങ്ങിമരിച്ചു. തൃശൂര്‍ ആറാട്ടുപുഴ മന്ദാരം കടവിലാണ് സംഭവം. തൊട്ടിപ്പാള്‍ സ്വദേശി സുരേഷിന്റെ മകന് ഗൗതമാണ് മരിച്ചത്. പതിമൂന്നു വയസായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം സൈക്കിളില്‍ കളിക്കുന്നതിനിടെ കാലില്‍ ചെളി പറ്റി. ഇതു കഴുകാന്‍ കടവില്‍ ഇറങ്ങിയതായിരുന്നു.
ഒഴുക്കില്‍പ്പെട്ട ഗൗതമിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പറപ്പൂര് സെന്റ് ജോണ്‍സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നാട്ടിക ഫയര്‍ഫോഴ്സ് ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.
Couple Found death | ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.