• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവല്ലയില്‍ പെണ്‍കുട്ടി നഗരമധ്യത്തിൽ തീപ്പൊള്ളലേറ്റു മരിച്ച സംഭവം: പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

ശരീരത്തിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി മരിച്ചതോടെയാണ് പ്രതിക്കുമേൽ കൊലക്കുറ്റം ചുമത്തിയത്.

news18india
Updated: March 21, 2019, 6:04 PM IST
തിരുവല്ലയില്‍ പെണ്‍കുട്ടി നഗരമധ്യത്തിൽ തീപ്പൊള്ളലേറ്റു മരിച്ച സംഭവം: പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
thiruvalla fire accused
  • News18 India
  • Last Updated: March 21, 2019, 6:04 PM IST IST
  • Share this:
തിരുവല്ല: പെണ്‍കുട്ടിയെ തീകൊളുത്തിയ കേസിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ശരീരത്തിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി മരിച്ചതോടെയാണ് പ്രതിക്കുമേൽ കൊലക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകുന്നേരം തിരുവല്ലയില്‍ മൃതദേഹം സംസ്‌കരിക്കും.

'തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കാൻ ശ്രമിക്കില്ല': പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയുടെ പിതാവ്


തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതിക്കെതിരെ വധശ്രമത്തിനാണ് ആദ്യം കേസെടുത്ത്. എന്നാൽ പെണ്‍കുട്ടി മരിച്ചതിനാല്‍ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.

New Zealand Terror Attack: പ്രഹരശേഷി കൂടുതലുള്ള തോക്കുകൾ നിരോധിക്കുന്നു


കഴിഞ്ഞ 12നാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കത്തി ഉപയോഗിച്ച് കുത്തിയ ശേഷമായിരുന്നു തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവല്ലയിലെ മെഡിക്കല്‍ കോളജിലേക്കും അവിടെ നിന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. പ്രതി അജിന്‍ റെജി മാത്യു റിമാന്‍ഡിലാണ്. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടി മരിച്ചത്.

First published: March 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...