• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrissur Pooram 2023 | തൃശ്ശൂരില്‍ നാളെ ആവേശപ്പൂരം; അവസാനവട്ട ഒരുക്കത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍

Thrissur Pooram 2023 | തൃശ്ശൂരില്‍ നാളെ ആവേശപ്പൂരം; അവസാനവട്ട ഒരുക്കത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍

നാളെ രാവിലെ 7.30 മുതൽ വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി ഘടകപൂരങ്ങൾ വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളും

  • Share this:

    വടക്കുംനാഥന് മുന്നില്‍ ജനലക്ഷങ്ങള്‍  മനുഷ്യസാഗരം തീര്‍ക്കുന്ന തൃശൂര്‍ പൂരത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തൃശൂര്‍ ജനത. പൂരത്തിന്‍റെ വരവറിയിച്ച് നെയ്തലക്കാവിലമ്മ കൊമ്പന്‍ എറണാകുളം ശിവകുമാറിന്‍റെ ശിരസിലേറി തെക്കെ ഗോപൂര നട തള്ളി തുറന്നു പൂരവിളംബരം നടത്തിയതോടെ പൂരാവേശം ഉച്ഛസ്ഥായിലെത്തി.

    കാഴ്ചയുടെ വര്‍ണവിസ്മയം തീര്‍ത്തുകൊണ്ട് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ സാംപിള്‍ വെടിക്കെട്ട് നടന്നു. കൗസ്തുഭം ഓഡിറ്റോറിയത്തിൽ ആരംഭിച്ച തിരുവമ്പാടി വിഭാഗത്തിന്റെയും അഗ്രശാലയിൽ ആരംഭിച്ച പാറമേക്കാവ് വിഭാഗത്തിന്റെയും ആനച്ചമയ പ്രദർശനങ്ങൾ കാണാന്‍ നിരവധ പേരാണ് പൂരനഗരിയിലെത്തിയത്.

    നാളെ രാവിലെ 7.30 മുതൽ വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി ഘടകപൂരങ്ങൾ വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളും. 11ന് നടുവിൽ മഠത്തിന് മുൻപിൽ മഠത്തിൽ വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളവും അരങ്ങേറും. ഉച്ചയ്ക്ക് 2.10നാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ പൂരത്തിന്‍റെ ഹൈലൈറ്റുകളിലൊന്നായ ഇലഞ്ഞിത്തറ മേളം. തുടര്‍ന്ന് പ്രസിദ്ധമായ തെക്കോട്ടിറക്കം. തിരുവമ്പാടി ദേവസ്വത്തിന്‍റെ തിടമ്പ് കൊമ്പന്‍ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനും പാറമേക്കാവിന്‍റെ തിടമ്പ് ഗുരുവായൂര്‍ നന്ദനും ഏറ്റും. തുടർന്നു തെക്കേനടയിൽ വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. തിങ്കൾ പുലർച്ചെ 3ന് പ്രസിദ്ധമായ പൂരം വെടിക്കെട്ട് നടക്കും . തിങ്കളാഴ്ച പകൽപ്പൂരത്തിനു ശേഷം ദേവിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.

    ഇത്തവണ തൃശൂർ പൂരത്തിന് മറ്റൊരും പ്രത്യേകത ഉണ്ട്. 18 വർഷത്തിന് ശേഷം കൊമ്പന്‍ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രൻ പൂര ദിവസം തിടമ്പേട്ടുന്നു എന്നതാണു ആ പ്രത്യേകത. നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി തേക്കേനട തുറന്ന് പൂര വിളംബരം ചെയ്തിരുന്ന രാമൻ ഇക്കുറി പൂരത്തിന് ആണ് നെയ്തലക്കാവിമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.

    മേള പ്രപഞ്ചം തീര്‍ക്കാന്‍ പുതിയ പ്രമാണിമാര്‍..

    ഇക്കുറി തൃശൂർ പൂരത്തിന് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾക്ക് വേണ്ടി പുത്തന്‍ മേളപ്രമാണിമാരാണ് എത്തുക. പുത്തൻ എന്നത് ഈ സ്ഥാനത്ത് മാത്രം ആണ് അവർക്ക്. പെരുവനം കുട്ടൻ മാരാർക്ക് പകരം കിഴക്കൂട്ട് അനിയൻ മാരാരും കിഴക്കൂട്ട് പാറമേക്കാവിലേക്ക് മാറിയപ്പോൾ ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാർ ആണ് തിരുവമ്പാടിയുടെ മേളത്തിൻ്റെ അമരസ്ഥാനത്തേക്ക് പകരം വന്നത്.

    Published by:Arun krishna
    First published: