തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി മുന്നണികള്‍. തിരുവനന്തപുരം കോർപറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോര്പ്പറേഷന് വാര്‍ഡുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപിയും രംഗത്തെത്തിയതോടെ തലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്.
Also Read-
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളിലായി; ഡിസംബർ 8, 10, 14 തിയതികളിൽ; വോട്ടെണ്ണൽ 16ന്തിരുവനന്തപുരം കോർപറേഷനിൽ സിപിഎം മത്സരിക്കുന്ന 70 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
സിപിഐ 17, ജനതാദൾ എസ് 2, കോൺഗ്രസ് എസ് 1, എൽജെഡി 2, ഐഎൻഎൽ 1, എൻസിപി 1 എന്നിങ്ങനെയാണ് ഘടക കക്ഷികള്‍ മത്സരിക്കുക. 6 സീറ്റിൽ തീരുമാനമായില്ല.
തിരുവനന്തപുരം നഗരസഭയിലേക്ക് സിപിഎം മത്സരിക്കുന്ന 70 സിറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. 70 ല്‍ 46ഉം വനിതാ സ്ഥാനാര്‍ഥികളാണ്. 41 വനിതാ സംവരണ വാര്‍ഡുകളും അതിന് പുറമെ അഞ്ച് ജനറല്‍ വാര്‍ഡുകളിലും സിപിഎം വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 70 സ്ഥാനാര്‍ഥികളില്‍ 22 പേര് 40 വയസില്‍ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. മേയർ കെ ശ്രീകുമാർ കരിക്കകം വാർഡിൽ മത്സരിക്കും.
Also Read-
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാംഇതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 12 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.'
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപിയും പ്രഖ്യാപിച്ചു. 38 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് ആദ്യഘട്ട പട്ടികയിലുള്ള സ്ഥാനാര്‍ഥികള്‍. യുഡിഎഫിന്റെ സ്ഥാനാര്‍ഥിപട്ടിക അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. തിരുവനന്തപുരം നഗരസഭയിൽ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്ക്കായിരിക്കുമെന്നതിനാല് വിജയ സാധ്യതയുള്ള പരമാവധി വനിതാ സ്ഥാനാര്‍ഥികളെ മുന്നിലിറക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.