• HOME
  • »
  • NEWS
  • »
  • kerala
  • »
  • THIRUVANANTHAPUPRAM ALL SET TO WELCOME EXPATS FROM DOHA TV SSS

ദോഹയിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങി തലസ്ഥാനം 

മാർ ഇവാനിയോസ് കോളജ് ഹോസ്റ്റൽ, യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഉൾപ്പെടെ നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിൻ്റെ ഭാഗമായി 200 പ്രവാസികളാണ് ഞായറാഴ്ച ദോഹയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുക. ഇതിന് മുന്നോടിയായി വിമാനത്താവളത്തിൽ വിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ സ്ഥാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന  തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്ഷൻ ക്യാമറയിലൂടെ രോഗലക്ഷണമുള്ളവരെ അതിവേഗം കണ്ടെത്താൻ സാധിക്കും എന്നതാണ് പ്രത്യേകത.

You may also like:Expats Return | 383 പേർ പറന്നിറങ്ങി ജന്മനാടിന്റെ സംരക്ഷണത്തിലേക്ക്; കൊച്ചിയിലും കരിപ്പൂരിലുമായി ആദ്യവിമാനങ്ങൾ എത്തി [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]

ഇതോടൊപ്പം സീറോ കോൺടാക്ട് സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. ഏഴംഗ മെഡിക്കൽ സംഘം പ്രവാസികളെ പരിശോധിക്കും. ശശി തരൂർ എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ വാങ്ങി നൽകിയത്. അതിഥി തൊഴിലാളികളെ ജില്ലയിൽ നിന്നും യാത്ര അയക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലും ക്യാമറ സ്ഥാപിച്ചിരുന്നു.

അതേ സമയം മടങ്ങി എത്തുന്ന പ്രവാസികളെ പാർപ്പിക്കാൻ നിരീക്ഷണ കേന്ദ്രങ്ങളും സജ്ജമാണ്. 11,617 മുറികളാണ് ജില്ലയിൽ ഒരുക്കിയത്. മാർ ഇവാനിയോസ് കോളജ് ഹോസ്റ്റൽ, യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഉൾപ്പെടെ നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

Published by:user_57
First published:
)}