• HOME
 • »
 • NEWS
 • »
 • kerala
 • »
 • Compensation | വാഹനാപകടത്തില്‍ പരിക്കേറ്റ PSC ജീവനക്കാരിക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം

Compensation | വാഹനാപകടത്തില്‍ പരിക്കേറ്റ PSC ജീവനക്കാരിക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം

നഷ്ടപരിഹാരമായി 2.83 കോടി രൂപയും അപകടമുണ്ടായ 2017 മുതല്‍ക്കുള്ള പലിശയുമടക്കം 4.48 കോടിരൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: വാഹനാപടകത്തില്‍(Accident) പരിക്കേറ്റ്(Injured) അബോധാവസ്ഥിയിലായ പിഎസ്‌സി(PSC) സെക്ഷന്‍ ഓഫീസര്‍ക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം(Compensation) നല്‍കാന്‍ വിധി. തിരുവനന്തപുരം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് വിധിച്ചത്. ഉള്ളൂര്‍ മാവര്‍ത്തലക്കോണം ഐശ്വര്യ നഗറില്‍ പ്രസീദിന്റെ ഭാര്യ നിധി മോഹനാണ്(46) വാഹനാപകടത്തില്‍ പരിക്കേറ്റത്.

  2017 ഫെബ്രുവരിയില്‍ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നില്‍ വെച്ചായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ സിഗ്നലില്‍ നില്‍ക്കുകയായിരുന്ന നിധിയെ സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിധിയെ ഒരു വര്‍ഷത്തോളം ചികിത്സിച്ചെങ്കിലും ഓര്‍മശക്തി തിരികെ കിട്ടിയില്ല.

  പൂര്‍ണ അബോധാവസ്ഥയിലായി ശരീരം തളര്‍ന്ന് കിടപ്പിലായ നിധിയ്ക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല. സര്‍വിസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവില്‍ നിധിയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അബോധാവസ്ഥയിലായതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല.

  നഷ്ടപരിഹാരമായി 2.83 കോടി രൂപയും അപകടമുണ്ടായ 2017 മുതല്‍ക്കുള്ള പലിശയുമടക്കം 4.48 കോടിരൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. ഐസിഐസിഐ ലോമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം. കോടതി ചെലവായി 50 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് കമ്പനി വെട്ടിക്കണം. നിധി മോഹന് വേണ്ടി അഭിഭാഷകരായ പി. സലിംഖാന്‍, എസ്. രാധാകൃഷ്ണന്‍, അനു അഷ്റഫ് എന്നിവര്‍ ഹാജരായി.

  Also Read-K Sudhakaran | 'മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം'; കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

  Marx Lenin | ഏംഗല്‍സിന്റെ വിവാഹം ഇന്ന്; ചടങ്ങില്‍ പങ്കെടുക്കാന്‍ മാര്‍ക്സും ലെനിനും ഹോചിമിനും

  അതിരപ്പള്ളിയില്‍ ഇന്ന് നടക്കുന്ന ഏംഗല്‍സിന്റെ വിവാഹത്തില്‍(Marriage) പങ്കെടുക്കാനായി മാര്‍ക്‌സും(Marx)  ലെനിനും(Lenin) ഹോചിമിനും(Ho chi Minh) എത്തി. ഇതൊരു കഥയായി തോന്നുമെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇവരുണ്ടായിരുന്നു എന്നതാണ് സത്യം. അതിരപ്പള്ളി സിപിഎം(CPM) ലോക്കല്‍ കമ്മിറ്റി അംഗമായ ഏംഗല്‍സിന്റെ വിവാഹത്തിനാണ് സാക്ഷികളായി ലെനിനും ഹോചിമിനും മാര്‍ക്‌സും ഉണ്ടാവുക. ബിസ്മിതയാണ് വധു.

  വിദേശത്ത് ജോലി ചെയ്യുന്ന മാര്‍ക്‌സ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതാണ്. അതിരപ്പിള്ളി അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളിലാണ് വിവാഹം. സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് മക്കള്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്സ്, ഹോചിമിന്‍ എന്നിവരുടെ പേര് നല്‍കിയത്.

  കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കറുകുറ്റിക്കാരന്‍ തോമസും ഇതേരീതി പിന്‍തുടര്‍ന്നു. തന്റെ മക്കള്‍ക്ക് ഏംഗല്‍സ്, ലെനിന്‍ എന്ന് പേരിട്ടു. പേരില്‍ മാത്രമല്ല കല്യാണക്കുറിയിലുമുണ്ട് പ്രത്യേകതകള്‍. വിവാഹം ക്ഷണിച്ചിരിക്കുന്നത് സിപിഎം ലോക്കല്‍ സെക്രട്ടറി കെ എസ് സതീഷ് കുമാറാണ്.

  Also Read-Kerala Rains | ദക്ഷിണകേരളത്തില്‍ മഴക്കെടുതി; കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഒരു മരണം

  ഏരിയാ സെക്രട്ടറി കെഎസ് അശോകനാണ് വിവാഹമാല എടുത്തു നല്‍കുന്നത്. ഏംഗല്‍സിന്റെ അമ്മ: ആനീസ്. അങ്കമാലി തുറവൂര്‍ വള്ളിക്കാടന്‍ സേവ്യറിന്റെയും ബിന്ദുവിന്റെയും മകളാണ് ബിസ്മിത.
  Published by:Jayesh Krishnan
  First published: