നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വൈറൽ വീഡിയോയ്ക്കായി അഭ്യാസം; ബൈക്കിടിച്ച് 90കാരന് ഗുരുതര പരിക്ക്

    വൈറൽ വീഡിയോയ്ക്കായി അഭ്യാസം; ബൈക്കിടിച്ച് 90കാരന് ഗുരുതര പരിക്ക്

    ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് തൊണ്ണൂറുകാരനായ ഭാസ്ക്കര പിള്ളയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

    Representive Image

    Representive Image

    • Share this:
      തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിക്കാനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ അപകടം. നിയന്ത്രണം തെറ്റി പാഞ്ഞുകയറിയ ബൈക്കിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ ചാരുപാറ താഴ്വാരം വീട്ടില്‍ ഭാസ്​കരപിള്ളക്കാണ്​ (90) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഭാസ്ക്കര പിള്ളയുടെ തലയ്ക്കും കാലിനും സ്പൈനൽ കോഡിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

      ഇന്ന് രാവിലെ എട്ടു മണിയോടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള തൊളിക്കുഴി റോഡില്‍ ആണ് അപകടമുണ്ടായത്. ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ഭാസ്ക്കര പിള്ളയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മകളുടെ വീട്ടിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചശേഷം സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഭാസ്ക്കരപിള്ളയെ ബൈക്ക് ഇടിച്ചത്. സംഭവത്തിൽ. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ മകന്‍ മുരളീധരന്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

      സ്റ്റാറ്റസ് ഇടാന്‍ ബൈക്ക് റേസിങ്; യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി; പിന്നാലെ മർദനവും

      ബൈക്ക് റേസിങ് നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന്റെ കാലൊടിഞ്ഞു തൂങ്ങി. നെയ്യാർ ഡാമിൽ ഞാ‍യറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ (22) കാലിനാണ് പരിക്കേറ്റത്. റേസിങ് നടത്തിയെന്ന് പറഞ്ഞ് പിന്നാലെ ഉണ്ണികൃഷ്ണന് രണ്ടംഗ സംഘത്തിന്റെ മർദനവുമേറ്റു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

      നെയ്യാര്‍ ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കള്‍ റേസിങ് നടത്തുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. ഇതിനുശേഷം ഇരു ബൈക്കുകളിലേയും യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. നിരവധി വാഹനങ്ങൾ കടന്നു പോവുകയും നാട്ടുകാർ കാൽനടയായി സഞ്ചരിക്കുകയും ചെയ്യുന്ന റോഡാണിത്. റേസിങ് നടത്തിയ യുവാവ് ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോൾ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് ബൈക്ക് റേസിങ് ആണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് രണ്ടംഗ സംഘം യുവാവിനെ മർദിക്കുകയായിരുന്നു.

      Also Read- യുവതിയെ ബലാത്സംഗം ചെയ്ത് കോഴിയുടെ രക്തം കുടിപ്പിച്ചു; ഭർത്താവും പിതാവും അറസ്റ്റിൽ

      മർദന വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വട്ടിയൂർക്കാവ് പൊലീസിൽ ഉണ്ണികൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്. അമിതവേഗതയിൽ വന്ന അക്രമിസംഘം ബൈക്ക് കൊണ്ട് ഇടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടിയുടെ ആഘാതത്തിലാണ് വലതുകാൽ ഒടിഞ്ഞത്. തുടർന്ന് രണ്ടംഗസംഘം മർദിക്കുകയായിരുന്നു. കാലൊടിഞ്ഞെന്ന് പറഞ്ഞെങ്കിലും അക്രമിസംഘം മർദനത്തിൽ നിന്ന് പിന്മാറിയില്ലെന്നും പരാതിയിൽ പറയുന്നു.






      Youtube Video






      തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. ബൈക്ക് റൈസിങ് നടത്തിയിട്ടുണ്ടെങ്കിൽ ആ വിവരം പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ആക്രമിക്കുകയല്ലെന്നും പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

      Also Read- ഭാര്യയുടെ വസ്ത്രങ്ങൾ കീറിയെറിഞ്ഞ ശേഷം മർദ്ദിച്ചയാൾ അറസ്റ്റിൽ

      സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാനുള്ള വീഡിയോ ഷൂട്ട് നടത്തുകയായിരുന്നു യുവാക്കള്‍. ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വൈകുന്നേരങ്ങളില്‍ ഇത്തരം റേസിങ് നടക്കാറുണ്ട് എന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.
      Published by:Anuraj GR
      First published:
      )}