തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള വമ്പൻ രാജവെമ്പാലയെ പിടികൂടി. തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ മങ്കയത്തു മണികണ്ഠന്റെ വീട്ടില്‍നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. മണികണ്ഠന്റെ വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍നിന്ന് രാജവെമ്ബാലയെ വനപാലകന് പിടികൂടിയത്.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനപാലകനായ സനല്‍രാജാണ് സാഹസികമായി രാജവെമ്പാലയെ പിടികൂടിയത്. മരംമുറിച്ച് താഴെയിട്ടശേഷമാണ് പാമ്പിനെ പിടികൂടാനായത്. 13-അടി നീളവും ഒന്‍പത് വയസ്സ് പ്രായവും 20-കിലോയിലധികം ഭാരവുമുള്ളതാണ് രാജവെമ്പാല. സനല്‍രാജ് പിടികൂടുന്ന 69-ാമത്തെ രാജവെമ്പാലയാണിത്. ബീറ്റ് ഓഫീസര്‍മാരായ നസീം, ഫോറസ്റ്റ് വാച്ചര്‍ ശാന്തകുമാര്‍ എന്നിവര്‍ സഹായികളായി ഒപ്പമുണ്ടായിരുന്നു. പിടികൂടിയ പാമ്പിനെ പാലോട് വനത്തിൽ തുറന്നുവിട്ടു.
വിദ്യാര്‍ത്ഥിയുടെ കാല് തുളച്ച് മിന്നല്‍; കാലില്‍ ദ്വാരം; ഗുരുതര പരിക്ക്ശക്തമായ ഇടിമിന്നലേറ്റ്(Lightning) വിദ്യാര്‍ഥിയുടെ കാലില്‍ ഗുരുതര പരിക്ക്(Injury). വെടിയുണ്ട ഏറ്റതിന് സമാനമായ രീതിയിലാണ് പരുക്ക്. ആര്യനാട് തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് മിന്നലേല്‍ക്കുന്നത്. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മിന്നലേറ്റ് ഈ രീതിയില്‍ മിന്നലേല്‍ക്കുന്നത് അത്യാപൂര്വമാണ്. വിദ്യാര്‍ത്ഥിയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിതുര ആശഇപത്രിയിലേക്ക് മാറ്റി.
Accident | എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യംസംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആര്യനാട് ഗവണ്മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് അമ്പാടി. എസ് ബിനുവിന്റെയും കെപി അനിത കുമാരിയുടെയും മകനാണ് അമ്പാടി.
എംസി റോഡിൽ യുവാവിന്റെ അപകട മരണം: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് ഇടിച്ചു തെറിപ്പിച്ചയാൾ അറസ്റ്റിൽമദ്യപിച്ച് വാഹനം ഓടിച്ച് അപകടം (Accident) വരുത്തി ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട (Pathanamthitta) അടൂർ ആനന്ദപ്പള്ളി വലിയവിളയിൽ ജോളി ഭവനിൽ ജോർജിന്റെ മകൻ ജോജി മാത്യു ജോർജിനെയാണ് (47) കൊട്ടാരക്കര പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യിപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 6.15നാണ് എം സി റോഡിൽ പനവേലി മഞ്ചാടിക്കോണത്ത് വെച്ച് അപകടം ഉണ്ടായത്.
ജോജി മാത്യു ജോർജ് ഓടിച്ചിരുന്ന കെ.എൽ- 26 - ബി -8444-ാം നമ്പർ കാർ എതിരെ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന വെട്ടിക്കവല മടത്തറ അബു നിവാസിൽ അശോകന്റെ മകൻ അനന്തു അശോകൻ (25) റോഡിൽ തലയിടിച്ചു വീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊട്ടാരക്കര പൊലീസ്, ജോജി മാത്യു ജോർജിന്റെ കാറാണ് ഇടിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും, വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. പരിശോധനയിൽ ജോജി മദ്യപിച്ചിരുന്നതായി വ്യക്തമായി. ഇതേത്തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. അപകടത്തിൽ മരിച്ച അനന്തുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.