തിരുവനന്തപുരം: ഫോണില്‍ സംസാരിക്കാനായി അമ്മയും മക്കളും പുറത്തേക്കിറങ്ങിയതിന് പിന്നാലെ വീട് നിലംപൊത്തി. അപകടത്തില്‍ നിന്ന് അഭ്തുകരമായ രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ വട്ടിയൂര്‍ക്കാവിലെ ഒരു കുടുംബം. വട്ടിയൂര്‍ക്കാവിലെ കൊടുങ്ങാനൂര്‍ മൂന്നാം മൂട് പുലരി നഗര്‍ മേലങ്കരത്ത് വിള വിജയഭവനില്‍ വി വിനോദിന്റെ ഭാര്യ അനിത, വിനയന്(14), വിശ്വജിത്ത്(13), വൈഷ്ണവ്(4) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വീടിനുള്ളില്‍ മൊബൈല്‍ സിഗ്നല്‍ കുറവായതിനാല്‍ ഫോണ്‍ വിളിക്കണേല് പുറത്തേക്കിറങ്ങുകയാണ് പതിവ്. വീട് നിലം പൊത്തുന്നതിന് മുന്‍പ് വന്ന ഒരു ബന്ധുവിന്റെ ഫോണ്‍ കോളാണ് ഇവര്‍ക്ക് രക്ഷകരായത്. പുറത്തെത്തി സെക്കന്‍ഡുകള്‍ക്കകം വലിയ ശബ്ദത്തോടെ വീട് നിലം പൊത്തി.
എന്നാല്‍ ആകെയുള്ള വീട് ഇല്ലാതയതിന്റെ സങ്കടത്തിലും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ് കുടുംബം. അതേസമയം കാലപ്പഴക്കമുള്ള വീടായിരുന്നു ഇത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ പുതിയ വീടിനായി അപേക്ഷ നല്‍കിയിട്ടും പരിഗണന ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അടുക്കളയുടെയും സമീപത്തെ മുറിയുടെയും ചുവര് പെട്ടെന്ന് ഇടിയുകയും വലിയ ശബ്ദത്തോടെ മേല്‍ക്കൂര താഴേക്കു പതിക്കുകയുമായിരുന്നു.
ജനമൈത്രി പൊലീസിന്റെ(Janamaithri Police) പൊതിച്ചോറിന് സുരേഷ് ഗോപി എംപിയുടെ(Suresh Gopi MP) അഭിനന്ദനം. ഒരു വര്‍ഷമായി കൊരട്ടി ജംഗ്ഷനില്‍ ജനമൈത്രി പൊലീസ് നടത്തിവരുന്ന പാഥേയം പദ്ധതിയ്ക്കാണ്(Padheyam Project) സുരേഷ് ഗോപി എംപി അഭിനന്ദനം അറിയിച്ചത്. ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോര്‍ വയ്ക്കാം. വിശക്കുന്നവര്‍ക്ക് അത് കൊണ്ടുപോകാം.
ഈ പദ്ധതി അറിഞ്ഞ സുരേഷ് ഗോപി പൊതിച്ചോറുമായി എത്തി. ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വച്ചിറങ്ങിയ എംപി സിഐയെ അന്വേഷിച്ചു. സിഐ ബി കെ അരുണ്‍ സ്റ്റേഷിന് യോഗത്തിലാണെന്ന് എസ്ഐ അറിയിച്ചു. സിഐയ്ക്കായി കൊണ്ടുവന്ന പൊന്നാട എസ്ഐയെ ഏല്‍പ്പിച്ചു. ഇത് അദ്ദേഹത്തിനുള്ളതാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കാമെന്ന വാഗ്ദാനം നല്കിയ ശേഷമാണ് എംപി യാത്ര പറഞ്ഞത്. കോ ഓര്‍ഡിനേറ്റര്‍മാരായ കെ.സി.ഷൈജു, സുന്ദരന്‍ പനംകൂട്ടത്തില്‍, കെ.എന്‍.വേണു എന്നിവര്‍ പദ്ധതി വിശദീകരിച്ച കൊടുത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.