തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അനിശ്ചിതത്വം തുടരുന്നു; അദാനിക്ക് വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ

ഇന്ന് ടെന്‍ഡര്‍ കാലാവധി അവസാനിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാടെടുക്കും എന്നതാണ് നിര്‍ണായകം

news18
Updated: July 31, 2019, 7:19 AM IST
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അനിശ്ചിതത്വം തുടരുന്നു; അദാനിക്ക് വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം വിമാനത്താവളം
  • News18
  • Last Updated: July 31, 2019, 7:19 AM IST
  • Share this:
തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവള നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള ടെന്‍ഡറില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. സ്വകാര്യവത്കരണത്തിനെതിരേ ശക്തമായ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇന്ന് ടെന്‍ഡര്‍ കാലാവധി അവസാനിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാടെടുക്കും എന്നതാണ് നിര്‍ണായകം.

കേന്ദ്രസര്‍ക്കാരിനു വേണമെങ്കില്‍ ടെന്‍ഡര്‍ കാലാവധി നീട്ടി നല്‍കാം. അല്ലെങ്കില്‍ റദ്ദാക്കാം. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയാണെങ്കിലും അദാനി ടെന്‍ഡറില്‍ നിന്ന് പിന്മാറാന്‍ ഇടയില്ല. വിമാനത്താവള നടത്തിപ്പിന് സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ ടിയാലിന് ഓഹരി പങ്കാളിത്തം നല്‍കാന്‍ അദാനി തയാറാണ്. തിരുവനന്തപുരം എംപി ശശി തരൂരുമായി ഇതുസംബന്ധിച്ച് അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തുകയും ചെയ്തു. ഇതില്‍ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തിയത്.

ടിയാലിന് നടത്തിപ്പ് വിട്ടുനല്‍കിയാല്‍ അദാനി ഗ്രൂപ്പിന് ഓഹരി പങ്കാളിത്തം നല്‍കുന്നതിന്റെ സാധ്യതകളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യവത്കരണത്തിനെതിരേ സമരരംഗത്തുള്ളവര്‍ ഇതിനെ എതിര്‍ക്കുന്നു. ടെന്‍ഡറിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റേയും അദാനി ഗ്രൂപ്പിന്റേയും നിലപാടു തന്നെയാകും നിര്‍ണായകമാകുക.

First published: July 31, 2019, 7:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading