• HOME
  • »
  • NEWS
  • »
  • kerala
  • »
  • Wild Boar Attack| കിളിമാനൂരിൽ കാട്ടുപന്നി ആക്രമണം; ഓട്ടോഡ്രൈവ‍ർക്ക് ​ഗുരുതര പരിക്ക്

Wild Boar Attack| കിളിമാനൂരിൽ കാട്ടുപന്നി ആക്രമണം; ഓട്ടോഡ്രൈവ‍ർക്ക് ​ഗുരുതര പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരപിള്ളയെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. വയറ്റിൽ 19 തുന്നൽ ഇടേണ്ടിവന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം (Thiruvananthapuram) കിളിമാനൂരിൽ (Kilimanoor) കാട്ടുപന്നിയുടെ ആക്രമണത്തിൽ (Wild Boar Attack) ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കിളിമാനൂ‍ർ സ്വദേശി 64 കാരനായ ചന്ദ്രശേഖരപിള്ളയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

    കാട്ടുപന്നിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരപിള്ളയെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. വയറ്റിൽ 19 തുന്നൽ ഇടേണ്ടിവന്നു. കിളിമാനൂ‍ർ മുക്ക് റോഡ‍ിലെ ഓട്ടോ ഡ്രൈവറാണ് ഇയാൾ. മഞ്ഞപ്പാറയ്ക്ക് സമീപം പുതുതായി നിര്‍മിക്കുന്ന വീടിന്റെ പണി കഴിഞ്ഞ സമീപത്തെ തോട്ടിൽ കാൽ കഴുകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. പാഞ്ഞുവന്ന പന്നി വയറ്റിൽ കുത്തുകയായിരുന്നു.

    നിലവിളി കേട്ടെത്തിയ നാട്ടുകാ‍ർ ചേർന്ന് പിള്ളയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചു. കിളിമാനൂർ, മടവൂർ, പള്ളിക്കൽ, നഗരൂർ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി പേ‍രാണ് ആക്രമണത്തിന് ഇരയായത്.

    ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ അപമാനിച്ച കേസ്: യൂട്യൂബർ വിജയ് പി നായർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

    ഡബ്ബിംഗ് കലാകാരി ഭാഗ്യലക്ഷ്‌മി (Bhagyalakshmi) അടക്കം മൂന്നു സ്‌ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ വിജയ് പി നായർക്കെതിരെ (Vijay P Nair) കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. തമ്പാനൂർ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

    Also Read- SilverLine | സിൽവർലൈൻ പദ്ധതി വന്നാൽ പ്രളയമുണ്ടാകുമോ? ആശങ്കകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

    സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീ വിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയതിന് എതിരേയാണ് ഭാഗ്യലക്ഷ്മി പ്രതിക്കെതിരെ പരാതി നൽകിയത്.

    നേരത്തെ വിജയ് പി നായരെ ആക്രമിച്ച കുറ്റത്തിന് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവർക്കെതിരെയുള്ള കേസിൽ പൊലീസ് ഇതേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിജയ് പി നായർക്ക് ഫെബ്രുവരി 13 ന് കോടതിയിൽ ഹാജരാകാൻ സമൻസ് അയക്കുകയും ചെയ്തു.

    Also Read- Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി ഏഴിലെ ദിവസ ഫലം അറിയാം
    Published by:Rajesh V
    First published: