• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരാഴ്ച്ച മുമ്പ് അഗ്നിശമനസേന കിണറ്റിൽ നിന്ന് രക്ഷിച്ച 57 കാരന്റെ മൃതദേഹം അതേ കിണറ്റിൽ

ഒരാഴ്ച്ച മുമ്പ് അഗ്നിശമനസേന കിണറ്റിൽ നിന്ന് രക്ഷിച്ച 57 കാരന്റെ മൃതദേഹം അതേ കിണറ്റിൽ

ഒരാഴ്ച്ച മുമ്പ് ഇതേ കിണറ്റിൽ നിന്ന് ജയകുമാറിനെ അഗ്നിശമനസേനയെത്തി രക്ഷിച്ചിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഒരാഴ്ച്ച മുമ്പ് അഗ്നിശമനസേന കിണറ്റിൽ നിന്നും രക്ഷിച്ച അമ്പത്തിയേഴുകാരന്റെ മൃതദേഹം രണ്ട് ദിവസത്തിനു ശേഷം അതേ കിണറ്റിൽ നിന്ന് തന്നെ പുറത്തെടുത്തു. നെടുമങ്ങാട് മേലാംകോട് ജയ കോട്ടേജിൽ ജയകുമാർ(57)ന്റെ മൃതദേഹമാണ് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

    ഒരാഴ്ച്ച മുമ്പ് ഇതേ കിണറ്റിൽ നിന്ന് ജയകുമാറിനെ അഗ്നിശമനസേനയെത്തി രക്ഷിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തെ വീണ്ടും കാണാതായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

    ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ജയകുമാറിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഇയാൾ വീണ്ടും കിണറ്റിൽ ചാടിയതാകാമെന്ന സംശയത്തിലാണ് ഇന്നലെ രാവിലെ പൊലീസ് അഗ്നിശമനസേനയെ വിളിച്ചു വരുത്തി കിണറ്റിൽ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും.

    Also Read- വൈദികന്റെ വീട്ടിൽ മുളകു പൊടി വിതറി 20 ലക്ഷം രൂപയുടെ സ്വർണം കവർന്നു

    അവിവാഹിതനായ ജയകുമാറിന് അസുഖങ്ങളുമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

    ഫോൺ മോഷണം പോയി; പെൺകുട്ടിയുമായുള്ള വ്ലോഗറുടെ വീഡിയോ ചാറ്റ് പുറത്തായി

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും വ്ലോ​ഗറും തമ്മിൽ കഞ്ചാവ് ഉപയോ​ഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്. പെൺകുട്ടിയുടെ ഫോൺ ട്രെയിൻ യാത്രക്കിടെ മോഷണം പോയെന്നാണ് വിവരം. അതിന് ശേഷമാണ് ഈ ദൃശ്യങ്ങൾ പുറത്താവുന്നത്. ഇന്നലെ രാത്രി മുതലാണ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള വിഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. ഇന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള രേഖാമൂലമുള്ള പരാതി കാട്ടൂർ പൊലീസിന് ലഭിച്ചത്.

    സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിലായിരുന്നു. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു. ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കാൻ ഈ കുട്ടിയെ വ്ലോ​ഗർ‌ ക്ഷണിക്കുന്നുണ്ട്. പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് വിഡിയോ ദൃശ്യങ്ങൾ ചോർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷിക്കുന്നത്.
    Published by:Naseeba TC
    First published: