തിരുവനന്തപുരം-തെങ്കാശി പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. നന്ദിയോടിനു സമീപം ചുണ്ടകരിക്കകത്താണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്. വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്.
തിരുവനന്തപുരം-തെങ്കാശി പാതയിൽ നന്ദിയോടിനു സമീപം ചുണ്ടകരിക്കകത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. pic.twitter.com/oy45BrTssq
— News18 Kerala (@News18Kerala) September 15, 2022
കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. കാർ ഓടുന്നതിനിടയിൽ പുക ഉയരുകയായിരുന്നു. ശ്രദ്ധയിൽപെട്ട ഉടൻ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.
തിരുവനന്തപുരം-തെങ്കാശി പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. #fire #NewsAlert #kerala pic.twitter.com/G3TWGA2ejz
— News18 Kerala (@News18Kerala) September 15, 2022
നെടുമങ്ങാട് പനക്കോട് സ്വാദേശിയുടെ കാറാണ്. കെ ഫോൺ പ്രവർത്തികളുടെ ഭാഗമായുള്ള ജോലിക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
Also Read- മുഖ്യമന്ത്രിയുടെ സമീപത്തേക്ക് തെരുവുനായ എത്തി; ആട്ടിയോടിച്ച് സുരക്ഷാ ജീവനക്കാർ
ഒപ്റ്റിക്കൽ ഫൈബർ ജോയിന്റ് ചെയ്യുന്ന മെഷീൻ ഉൾപ്പടെ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire accident, Thiruvananthapuram