തിരുവനന്തപുരം: നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മൊബൈലിലും കുടുങ്ങും. സിസിടിവി ഇല്ലാത്ത ഇടങ്ങളില്‍ പൊലീസുകാര്‍ മൊബൈലില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സഹിതം നിയമ നടപടി സ്വീകരിക്കുന്ന പദ്ധതിക്ക് തിരുവന്തപുരം നഗരത്തില്‍ തുടക്കമായി. കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തില്‍ നടപടി ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ് അറിയിച്ചു.
ഹെല്‍മെറ്റ്, സീറ്റ് ബല്‍റ്റ് ധരിക്കാത്തവര്‍, യൂണിഫോം ധരിക്കാത്ത ഓട്ടോഡ്രൈവര്‍മാര്‍ എന്നിവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. മാത്രമല്ല നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പൊതുജനങ്ങള്‍ക്കും പൊലീസിന് കൈമാറാം. വാട്സ്ആപ് നമ്പറുകളായ 9497975000, 9497001099 എന്നിവയില്‍ തീയതി, സ്ഥലം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരങ്ങള്‍ നല്കുന്ന വ്യക്തികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് അറിയിച്ചു.
ഇതോടെ ജനങ്ങളെ റോഡില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നു എന്ന പരാതി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. നഗരത്തിലെ ഗതാഗതം മികവുറ്റതാക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.