സൂക്ഷിക്കുക, വാട്സാപ്പ് വഴിയും പെറ്റി വരും; ജനുവരിയിൽ മാത്രം 2164 കേസുകൾ

മിക്കവരും പെറ്റി നോട്ടീസ് വീട്ടിലെത്തുമ്പോഴായിരിക്കും വിവരം അറിഞ്ഞിട്ടുണ്ടാകുക

News18 Malayalam | news18-malayalam
Updated: February 15, 2020, 8:16 AM IST
സൂക്ഷിക്കുക, വാട്സാപ്പ് വഴിയും പെറ്റി വരും; ജനുവരിയിൽ മാത്രം 2164 കേസുകൾ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: വാട്സാപ്പ് വഴി ലഭിച്ച ചിത്രങ്ങളുടെയും വീഡിയോയുടെയും അടിസ്ഥാനത്തിൽ ജനുവരിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 2164 പെറ്റി കേസുകൾ. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസാണ് ഇത്രയധികം ഗതാഗതനിയമലംഘന കേസുകളെടുത്തത്. തിരുവനന്തപുരം നഗരത്തിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാർ ഗതാഗതലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ മൊബൈലിൽ റെക്കോർഡ് ചെയ്തു ഉടൻതന്നെ കൺട്രോൾ റൂമിലേക്ക് കൈമാറുന്നുണ്ട്. ഇത്തരം സംഭവങ്ങളിലാണ് നടപടിയുമായി പൊലീസ് രംഗത്തെത്തുന്നത്. മിക്കവരും പെറ്റി നോട്ടീസ് വീട്ടിലെത്തുമ്പോഴായിരിക്കും വിവരം അറിഞ്ഞിട്ടുണ്ടാകുക.

പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ പൊതുജനങ്ങൾക്കും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി സിറ്റിസൺ വിജിൽ എന്ന വാട്സാപ്പ് നമ്പരും പൊലീസ് നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കമാർ ഉപാധ്യായ പറയുന്നു. അതേസമയം വാട്സാപ്പ് പെറ്റിയും അനധികൃതമായി പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ പതിക്കുന്ന സ്റ്റിക്കർ പെറ്റി എന്നിവയ്ക്കുള്ള പിഴത്തുക പലരും അടയ്ക്കാതിരിക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മോട്ടോർവാഹനവകുപ്പുമായി ചേർന്ന് ഇത്തരം വാഹന ഉടമകളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്.

അമിതവേഗതയിലും അപകടകരമായും വാഹനമോടിച്ചതിന് 1212 പേർക്കെതിരെ തിരുവനന്തപുരം സിറ്റിയിൽ കഴിഞ്ഞ മാസം കേസെടുത്തു. ഗതാഗതതടസത്തിന് 413 കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് 574 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ജനുവരിയിൽ നടത്തിയ ട്രാഫിക് എൻഫോഴ്സ്മെന്‍റിന്‍റെ നടപടിപ്രകാരമായാണ് ഇത്രയും കേസുകളെടുത്തത്.
First published: February 15, 2020, 8:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading