തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ (Cliff House) സുരക്ഷാവിഭാഗത്തിലെ പോലീസുകാരൻ ജീവനൊടുക്കി (Suicide). ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം, കല്ലൂര്‍ക്കോണം, മണലിവിളവീട്ടില്‍ പരേതനായ വര്‍ഗീസിന്റെയും ലീലയുടെയും മകനായ അനീഷ് സേവ്യര്‍(32) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
അയൽക്കാരിയുടെ പരാതിയില്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന് അനുഭവിക്കേണ്ടി വന്ന മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നേരത്തെ ചേട്ടനായ അനൂപിന്റെ വിവാഹം മുടങ്ങിയത് സംബന്ധിച്ച് അയൽക്കാരിയു൦ അനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ അനീഷ് അടിച്ചെന്ന് പറഞ്ഞ് ഇവർ പാറശ്ശാല പോലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം കേസ് എടുക്കാതെ വിട്ടയച്ചിരുന്നുവെന്നും പാറശ്ശാല പോലീസ് പറഞ്ഞു. എന്നാൽ സ്ത്രീ പരാതിയുമായി മുന്നോട്ടുപോയാൽ ജോലി നഷ്ടപ്പെടുമെന്ന ഭീതി അനീഷിന് ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
Also read-
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് വഞ്ചി തുഴഞ്ഞു പോയി; മുൻ പൊലീസ് ഉദ്യോഗസ്ഥൻ വളളം മറിഞ്ഞ് മരിച്ചുഅതേസമയം, അനീഷിന്റെ മൃതദേഹത്തിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ അയൽവാസിയായ ഈ സ്ത്രീയിൽ നിന്നും നേരിടേണ്ടി വന്ന മാനസിക പീഡനമാണ് ജീവനൊടുക്കാനുള്ള കാരണമായി എഴുതിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)Found Dead | മീനച്ചിലാറ്റില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; കൈകാലുകള്‍ ബന്ധിച്ച നിലയില്‍കോട്ടയം: മീനച്ചിലാറ്റില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി(Found Dead). ഇടതു കൈയും കാലുകളും ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിടനാട് കൂലിപ്പണി ചെയ്ത് താമസിക്കുല്ല അടൂര്‍പിള്ള എന്നറിയപ്പെടുന്ന അടൂര്‍ പഴകുളം സ്വദേശി ചന്ദ്രവിലാസം ഗോപാലന്‍ നായര്‍(77) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.
പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതായി തിടനാട് സിഐ ബിജു സെബാസ്റ്റ്യന്‍ പറഞ്ഞു. 20 വര്‍ഷമായി തിടനാട് കൂലിപ്പണി ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. രണ്ടര വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ ഒരാഴ്ച തിരികെ തിടനാട്ടിലേക്ക് എത്തി.
അതേസമയം കഴിഞ്ഞ മാസം 23 മുതല്‍ ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച വരികെയാണ് മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.