ഇന്റർഫേസ് /വാർത്ത /Kerala / Covid19 | ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമം: കർശന നടപടിക്കു പൊലീസിന് നിർദേശം നൽകി തിരുവനന്തപുരം കളക്ടർ

Covid19 | ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമം: കർശന നടപടിക്കു പൊലീസിന് നിർദേശം നൽകി തിരുവനന്തപുരം കളക്ടർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

'അടുത്തിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ ഉത്തരവാദികളായ ചിലർ പ്രദേശവാസികളായ മറ്റുള്ളവരുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കുകയാണ്'

  • Share this:

തിരുവനന്തപുരം: പുല്ലുവിളയിൽ ആരോഗ്യ പ്രവർത്തകർക്കെതിരേ നടന്ന അക്രമത്തിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. സംഭവത്തെ ശക്തമായി അപലപിച്ച കളക്ടർ, അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി.

പുല്ലുവിള നിവാസികൾ ഉന്നയിക്കുന്ന ന്യായമായ കാര്യങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ജില്ലാ ഭരണകൂടം തയാറാണെന്നു കളക്ടർ വ്യക്തമാക്കി. സർക്കാർ നടപടികളോടു മേഖലയിലെ ജനങ്ങൾ പൂർണായി സഹകരിക്കുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു.

അടുത്തിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ ഉത്തരവാദികളായ ചിലർ പ്രദേശവാസികളായ മറ്റുള്ളവരുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടം സദാ ശ്രദ്ധവയ്ക്കുമെന്നും കളക്ടർ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]

പുല്ലുവിളയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി യോഗം വിളിക്കുന്നതിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയാതായും കളക്ടർ പറഞ്ഞു.

First published:

Tags: Corona virus, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, COVID-19 Vaccine