HOME /NEWS /Kerala / താൻ എഴുതിയ കത്ത് കത്തിച്ചെന്ന് ഡി.ആർ അനിൽ; കത്തിന്റെ ഒറിജിനൽ തേടി വിജിലൻസും

താൻ എഴുതിയ കത്ത് കത്തിച്ചെന്ന് ഡി.ആർ അനിൽ; കത്തിന്റെ ഒറിജിനൽ തേടി വിജിലൻസും

സംഭവത്തിൽ ​ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ ഡിജിപിക്ക് കൈമാറിയേക്കും

സംഭവത്തിൽ ​ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ ഡിജിപിക്ക് കൈമാറിയേക്കും

സംഭവത്തിൽ ​ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ ഡിജിപിക്ക് കൈമാറിയേക്കും

  • Share this:

    തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ കത്തിന്റെ ഒറിജിനൽ തേടി വിജിലൻസും. യഥാർഥ കത്ത് കണ്ടെത്താൻ പരിശോധനകൾ തുടങ്ങി. അതേസമയം താന്‍ എഴുതിയ കത്ത് നശിപ്പിച്ചെന്ന് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ വിജിലന്‍സിന് മൊഴി നല്‍കി. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചെന്നാണ് മൊഴി. സംഭവത്തിൽ ​ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ ഡിജിപിക്ക് കൈമാറിയേക്കും.

    പുറത്തുവന്ന കത്ത് താൻ എഴുതിയതാണെന്ന് ഡിആർ അനിൽ നേരത്തേ സമ്മതിച്ചിരുന്നു. എന്നാൽ കുടുംബശ്രീക്കു വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചുവെന്നാണ് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.

    Also Read- തിരുവനന്തപുരം കോർപറേഷൻ ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല; ഇനി സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുക്കില്ല

    മേയറുടെ കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് ഡി.ആര്‍ അനില്‍ മൊഴിനല്‍കിയിരിക്കുന്നത്. താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട്‌ ആണ് വന്നത്. കത്തിന്റെ ഒറിജിനല്‍ താന്‍ കണ്ടിട്ടില്ലെന്നും വിജിലൻസിനോട് അനിൽ പറഞ്ഞു.

    അതേസമയം, വിഷയത്തിൽ പ്രതിഷേധം തുടരുകയാണ്. നഗരസഭയ്ക്ക് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

    First published:

    Tags: Mayor Arya Rajendran, Thiruvananthapuram coroporation