നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നഗരസഭയെ പിടികൂടിയിരിക്കുന്ന അഴിമതി ബാധയെ ഒഴിപ്പിക്കാൻ എന്ന പേരിൽ പ്രതിപക്ഷ കൗൺസിലർമാരുടെ ഹോമം; വിമർശനവുമായി മേയർ  

    നഗരസഭയെ പിടികൂടിയിരിക്കുന്ന അഴിമതി ബാധയെ ഒഴിപ്പിക്കാൻ എന്ന പേരിൽ പ്രതിപക്ഷ കൗൺസിലർമാരുടെ ഹോമം; വിമർശനവുമായി മേയർ  

    പ്രതിപക്ഷ കൗൺസിലർമാർ ഹോമം നടത്തിയത് നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനെന്ന് മേയർ ആര്യ രാജേന്ദ്രൻ. നികുതി തട്ടിപ്പിൽ അനിശ്ചിതകാല സമരം തുടരുന്ന യുഡിഎഫ് കൗൺസിലർമാരാണ് കഴിഞ്ഞ ദിവസം ഹോമം നടത്തിയത്. 

    മേയർ ആര്യാ രാജേന്ദ്രൻ

    മേയർ ആര്യാ രാജേന്ദ്രൻ

    • Share this:
    തിരുവനന്തപുരം നഗരസഭയിലെ (Thiruvananthapuram Corporation) മൂന്ന് സോണൽ ഓഫീസുകളിലാണ് നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നത്. ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ സോണൽ ഓഫീസുകളിലാണ് 33 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ശ്രീകാര്യം, നേമം സോണൽ ഓഫീസുകളിലെ രണ്ട് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു.

    എന്നാൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി (BJP), കോൺഗ്രസ് (Congress) കൗൺസിലർമാർ അനിശ്ചിതകാല സമരം നടത്തുന്നത്. ഇതിനിടയിലാണ് നഗരസഭയെ പിടികൂടിയിരിക്കുന്ന അഴിമതി ബാധയെ ഒഴിപ്പിക്കാൻ എന്നപേരിൽ യുഡിഎഫ് കൗൺസിലർമാർ നഗരസഭ അങ്കണത്തിൽ ഹോമം നടത്തിയത്. ഇതിനെതിരെയാണ് രൂക്ഷവിമർശനവുമായി മേയർ ആര്യാ രാജേന്ദ്രൻ (Mayor Arya Rajendran) രംഗത്തെത്തിയത്.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മേയറുടെ വിമർശനം.

    "തിരുവനന്തപുരം നഗരസഭ ഒരു മതേതര സ്ഥാപനമാണ്. കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും എന്ന പോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ് അവിടെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും  ഒരേതരം പരിഗണനയാണ് നൽകുന്നത്.  നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദപ്പെട്ട കൗൺസിലർമാർ നടത്തിയ ഹോമം കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണ്. ഇത്തരം പ്രവണതകൾ വെച്ചു പുലർത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വർഗ്ഗീയ കലാപത്തിന്‍റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ്,"

    Also read- സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മതേതര ചേരിയെ ശക്തിപ്പെടുത്തി: മന്ത്രി മുഹമ്മദ് റിയാസ്

    "നാളിതുവരെയും കേരളത്തിലെ യാതൊരു സർക്കാർ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗൺസിലർമാരുടെ നേതൃത്വത്തിൽ തന്നെ ഒരു പ്രത്യേക മതാചാരത്തിന്‍റെ ഭാഗമായുള്ള ഹോമം  നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആൾക്കാർ പ്രവർത്തിക്കുന്നത് എന്നുള്ളതിന്‍റെ ദൃഷ്ടാന്തമാണ്,"

    Also read- Idukki Dam | ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

    :ഇത്തരം പ്രവണതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ , അത് ഏത് പാർട്ടിയിൽപ്പെട്ടവരായാലും  മാറി നിൽക്കണമെന്നും കേരളത്തിന്‍റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ കേരളത്തിന്‍റെ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയുടെയും മതേതര സ്വഭാവം തകർക്കാനുള്ള ഏതൊരു നീക്കത്തെയും അതിശക്തമായി എതിർക്കും." മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

    Also read- Kerala Rains| ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും; കോളജുകള്‍ തുറക്കുന്നത് 25ലേക്ക് മാറ്റും

    അതേസമയം കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരാനാണ് ബിജെപി കോൺഗ്രസ് കൗൺസിലർമാരുടെ തീരുമാനം. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാൻ നഗരസഭാ ഭരണ സമിതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കൗൺസിലർമാർ സമരം തുടരുന്നത്.
    Published by:Naveen
    First published:
    )}