• HOME
 • »
 • NEWS
 • »
 • kerala
 • »
 • ജോലി ഒഴിവാക്കി ഓണാഘോഷം സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം

ജോലി ഒഴിവാക്കി ഓണാഘോഷം സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം

കഴിക്കാനായി തയാറാക്കിയ ഓണസദ്യ, മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്

 • Last Updated :
 • Share this:
  തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. തയാറാക്കിയ സദ്യ എയറോബിക് ബിന്നിൽ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

  കഴിക്കാനായി തയാറാക്കിയ ഓണസദ്യ, മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്. ഒരുനേരത്തെ ആഹാരത്തിനായി ഒട്ടേറെപ്പേർ കാത്തിരിക്കുമ്പോഴാണ് ധിക്കാരം നിറഞ്ഞ ഈ പ്രതിഷേധമെന്നാണ് വിമർശനം ഉയരുന്നത്.

  തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.

  ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് ന്യായീകരണം.

  ഓണമുണ്ണാൻ നാട്ടിലെത്തി; 107 പിടികിട്ടാപ്പുള്ളികൾ പിടിയിൽ

  തിരുവനന്തപുരത്ത് പൊലീസ് നടത്തിയ പ്രത്യേക റെയ്ഡില്‍ 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. ഇവരില്‍ 13 പേര്‍ അപകടകാരികളാണെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലവിട്ടിരുന്ന ഇവര്‍ ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയത് മനസിലാക്കിയായിരുന്നു പൊലീസ് നീക്കം.

  സമീപകാലത്ത് ഇത്രയധികം കുറ്റവാളികള്‍ ഒരുമിച്ച് പോലീസ് പിടിയിലാകുന്നത് ഇതാദ്യമാണ്. 107 പിടികിട്ടാപ്പുള്ളികളെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം റൂറല്‍ പോലീസ് പിടികൂടിയത്. ഇതില്‍ 94 പേര്‍ വിവിധ കോടതികളില്‍ നിന്ന് വാറന്റ് ഉണ്ടായിട്ടും ഹാജരാകാതെ മുങ്ങിനടന്നവരാണ്. 13 പേര്‍ ഗുണ്ടാ കേസുകളിലടക്കം ഉള്‍പ്പെട്ട് ഒളിവില്‍ പോയവരാണ്.

  Also Read- മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം എൽ എയും വിവാഹിതരായി

  വിവിധ കേസുകളില്‍ നിരവധി തവണ വാറന്റ് അയച്ചിട്ടും പലരും ഹാജരാകുന്നില്ലെന്ന് പൊലീസിന് നേരത്തെ പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെ ഒളിവില്‍ പോയവരെ കണ്ടെത്താല്‍ റെയ്ഡ് നടത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് റൂറല്‍ എസ്പി ഡി ശില്പയുടെ നേതൃത്വത്തില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കാട്ടാക്കട അടക്കമുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.

  Also Read- 'ശൈലജയ്ക്ക് മാഗ്സസെ' CPM തീരുമാനം മാറിയത് മുതിർന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന

  അഞ്ച് ഡിവൈഎസ്പിമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി. ജില്ലവിട്ടിരുന്ന പ്രതികളില്‍പലരും ഓണത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് ഇവരുടെ കേന്ദ്രങ്ങള്‍ കൃത്യമായി മനസിലാക്കി, 107 പേരേയും ഓരേ സമയം റെയ്ഡ് നടത്തിയാണ് പൊലീസ് വലിയിലാക്കിയത്.
  Published by:Rajesh V
  First published: