പാർക്കിങ് ഇനി ഈസി; മൾട്ടി ലെവൽ പാർക്കിങുമായി തിരുവനന്തപുരം നഗരസഭ

5.64 കോടി രൂപ മുടക്കിയാണ് നിർമാണം

News18 Malayalam | news18-malayalam
Updated: October 4, 2020, 5:48 PM IST
പാർക്കിങ് ഇനി ഈസി; മൾട്ടി ലെവൽ പാർക്കിങുമായി തിരുവനന്തപുരം നഗരസഭ
5.64 കോടി രൂപ മുടക്കിയാണ് നിർമാണം
  • Share this:
തിരുവനന്തപുരം: നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾ സ്ഥല പരിമിതിമൂലം വാഹനം പാർക്ക് ചെയ്യാൻ വലയുന്നത് പതിവ് കാഴ്ചയാണ്. പലപ്പോഴും ക്യാമ്പസിനു പുറത്ത് വളരെ അകലേയും റോഡിനു വശങ്ങളിലുമായാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ഈ ദുരവസ്ഥക്ക് പരിഹാരമായി.

5.64 കോടി രൂപ മുടക്കി 7 നിലകളിലായി 102 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന സെമി ഓട്ടോമാറ്റിക് പസ്സിൽ മോഡ് സംവിധാനമാണ് യാഥാർത്ഥ്യമായത്. സിഗർ സ്പിൻ ടെക് എക്യുപ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. വിപുലവും ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ നഗരത്തിലെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റമാണിത്.

നഗരസഭയിലെത്തുന്ന പൊതുജനങ്ങൾക്കും വിവിധ ഓഫീസുകളിലെ ജീവനക്കാർക്കും ഇത് പ്രയോജനപ്പെടുത്താം. തിരുവനന്തപുരം നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള മൾട്ടി ലെവൽ കാർ പാർക്കിംഗിന്റെ ഉദ്ഘാടനം നാളെ നടക്കും.

പാർക്കിംഗ് ആശ്വാസമായെങ്കിലും ഫീസ് എത്രയെന്ന് തീരുമാനിച്ചിട്ടില്ല. പാർക്കിങ്ങിന് മിതമായ നിരക്കേ ഈടാക്കാവു എന്നാണ് പൊതുജനങ്ങളുടെ ആവശ്യം. നഗരത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്നാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലത്തിന്റെ അപര്യാപ്തത.

ഇത് പരിഹരിക്കുന്നതിനായി അമൃത് പദ്ധതിയുടെ അർബൻ ട്രാൻസ്പോർട്ട് സെക്ടറിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിന് നഗരത്തിലെ പ്രധാന 3 സ്ഥലങ്ങൾ നഗരസഭ തിരഞ്ഞെടുത്തിരുന്നു. പുത്തരിക്കണ്ട മൈതാനം, മെഡിക്കൽ കോളേജ് ക്യാമ്പസ് എന്നിവിടങ്ങളിൽ മൾട്ടി ലെവൽ പാർക്കിംഗ് വരുമ്പോൾ വലിയ ആശ്വാസമാകും. പുത്തരിക്കണ്ടം , മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Published by: Naseeba TC
First published: October 4, 2020, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading