നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • BJP അനുഭാവിക്കായി ശുപാർശക്കത്ത്; ഐ ബി സതീഷ് എംഎൽഎയോട് CPM വിശദീകരണം തേടി; ജില്ലാ നേതൃത്വത്തിൽ ചേരിപ്പോര് രൂക്ഷം

    BJP അനുഭാവിക്കായി ശുപാർശക്കത്ത്; ഐ ബി സതീഷ് എംഎൽഎയോട് CPM വിശദീകരണം തേടി; ജില്ലാ നേതൃത്വത്തിൽ ചേരിപ്പോര് രൂക്ഷം

    പാർട്ടി നടപടി നേരിട്ട വി കെ മധുവിനെ പിന്തുണച്ചതിൻ്റെ പക തീർക്കലിൻ്റെ ഭാഗമാണ് വിശദീകരണം തേടലെന്നാണ് ആരോപണം.

    ഐ ബി സതീഷ് എംഎൽഎ

    ഐ ബി സതീഷ് എംഎൽഎ

    • Share this:
    തിരുവനന്തപുരം: ജില്ലാ സമ്മേളനം അടുത്തതോടെ
    സി പി എം  (CPM) തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലെ വിഭാഗീയത മറനീക്കുന്നു. ബി ജെ പി അനുഭാവിയുടെ (BJP Supporter) സംഘടനയ്ക്ക് സ്പോർട്സ് കൗൺസിൽ അഫിലിയേഷന് ശുപാർശ നൽകിയെന്ന പരാതിയിൽ കാട്ടാക്കട എം എൽ എ (Kattakkada MLA) ഐ ബി സതീഷിനോട് (IB Satheesh) ജില്ലാ നേതൃത്വം വിശദീകരണംതേടി. പാർട്ടി നടപടി നേരിട്ട വി കെ മധുവിനെ പിന്തുണച്ചതിൻ്റെ പക തീർക്കലിൻ്റെ ഭാഗമാണ് വിശദീകരണം തേടലെന്നാണ് ആരോപണം. നടപടിക്ക് ശേഷം പാർട്ടി പരിപാടികൾ അറിയിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വി കെ മധുവും സംസ്ഥാന കമ്മിറ്റിക്ക്  പരാതി നൽകി.

    ഏര്യാ സമ്മേളനങ്ങൾ അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് ജില്ലയിൽ വിഭാഗീയത ശക്തമാകുന്നത്. തിരുവനന്തപുരത്തെ പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കാൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും നടത്തുന്ന ബലപരീക്ഷണത്തിൻ്റെ ഭാഗമാണ് തർക്കങ്ങൾ. മാസങ്ങൾക്ക് മുൻപു വരെ ജില്ലയിൽ സി പി എമ്മിൻ്റെ അവസാന വാക്കായിരുന്നു കടകംപള്ളി സുരേന്ദ്രൻ. മന്ത്രി സ്ഥാനം പോയതോടെ പാർട്ടിയിൽ  കടകംപള്ളിയുടെ സ്വാധീനം കുറഞ്ഞു. കടകംപള്ളി അനുകൂലികളെ ഒതുക്കാനുള്ള എതിർ വിഭാഗത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ജില്ലാ സെക്രട്ടേറിയറ്റംഗം  വി കെ മധുവിനെതിരേയുള്ള നടപടിയെന്നും ആരോപണമുണ്ട്.

    നടപടി ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മധുവിനെ പിന്തുണച്ച ചുരുക്കം പേരിൽ ഒരാളായിരുന്നു ഐ ബി സതീഷ്. അതിൻ്റെ പക തീർക്കലാണ് വിശദീകരണം തേടൽ എന്നാണ് പരാതി. കരാട്ടേ അസോസിയേഷൻ്റെ അഫിലിയേഷനായി സതീഷിന് പുറമേ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ കൂടി ശുപാർശക്കത്ത് നൽകിയിരുന്നു. അവരോട് വിശദീകരണം ചോദിക്കാതെ സതീഷിനോട് മാത്രം ചോദിച്ചതും കടകംപള്ളി പക്ഷത്തെ ചൊടിപ്പിച്ചു.

    Also Read- Kuruva Gang | ‘കുറുവാ’ സംഘം ഭീതി പടര്‍ത്തുന്നു; കുപ്രസിദ്ധ കവർച്ചാസംഘം കേരളത്തില്‍ എത്തിയതിന് തെളിവുകളില്ലെന്ന് പൊലീസ്

    ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച സതീഷ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.‌ കാട്ടാക്കടയിൽ തനിക്കെതിരെ പ്രചരിച്ച ആരോപണങ്ങൾക്ക് പിന്നിൽ ജില്ലാ സെക്രട്ടറിയാണെന്നും കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിധ്യത്തിൽ സതീഷ് ആരോപിച്ചു.
    രക്തസാക്ഷി കുടുംബത്തിലെ ഒരംഗമാണ് സതീഷിനെ പരാതി നൽകിയത് എന്നും അതിനാൽ നിജസ്ഥിതി അറിയാൻ വിശദീകരണം തേടുകയായിരുന്നു എന്നുമാണ് ജില്ലാ നേതൃത്വത്തിൻ്റെ വിശദീകരണം.

    നടപടിക്ക് ശേഷം  പാർട്ടി പരിപാടികൾ അറിയിക്കുന്നില്ലെന്നും തന്നെ അനുകൂലിച്ച് സംസാരിച്ചവരെ ഒതുക്കാൻ  ശ്രമിക്കുന്നുവെന്നും ആരോപിച്ച് വി കെ മധുവും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

    Also Read- High Court | കണ്ണൂർ സർവകലാശാല വിസി നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി; സർക്കാരിന് ആശ്വാസം
    Published by:Rajesh V
    First published:
    )}