നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തനിക്ക് തെറ്റ് പറ്റിയിട്ടില്ല: തിരുവനന്തപുരം കളക്ടർ

    തനിക്ക് തെറ്റ് പറ്റിയിട്ടില്ല: തിരുവനന്തപുരം കളക്ടർ

    Thiruvananthapuram district collector clarifies his absence | 'മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ട്, അതിൽ കൂടുതൽ പറയാനില്ല'

    തിരുവനന്തപുരം ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ

    തിരുവനന്തപുരം ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ

    • Share this:
      തിരുവനന്തപുരം: തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ. ദുരിതാശ്വാസ മേഖലകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ രണ്ട് ദിവസം കൂടി കാക്കണം എന്നുള്ള ഫേസ്ബുക് പോസ്റ്റ് ഇട്ട ശേഷം കളക്ടർ ലീവിന് പോയി എന്ന വാർത്ത വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അതേപ്പറ്റി വിശദീകരണം നൽകുകയാണ് കളക്ടർ. സ്വകാര്യ ആവശ്യത്തിന് പോകേണ്ടി വന്നു. മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ട്, അതിൽ കൂടുതൽ പറയാനില്ല. വിവാദം എങ്ങനെ ഉണ്ടായി എന്നറിയില്ല എന്നാണ് കളക്ടർ ഗോപാലകൃഷ്ണൻ പറയുന്നത്.

      ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് തിരുവനന്തപുരത്ത് സംഭാവന സ്വീകരിക്കേണ്ടതില്ല എന്ന തരത്തിലെ പ്രചാരണം കളക്റ്ററുടെ വാക്കുകളെ വളച്ചൊടിച്ചതു കൊണ്ട് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു.

      കളക്ടർ ശരിയായ തീരുമാനമാണ് എടുത്തത്. ജനങ്ങൾ ദുരിതാശ്വാസ സംഭവനയുമായി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ആവശ്യം വരുമെന്ന് മറുപടിയും നൽകി. ദുരിതാശ്വാസ സംഭവന വേണ്ടി വരികയേ ഇല്ല എന്നദ്ദേഹം പറഞ്ഞിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

      First published: