• HOME
  • »
  • NEWS
  • »
  • kerala
  • »
  • മത്സ്യത്തൊഴിലാളികളുടെ സമരം; വിഴിഞ്ഞത്ത് മദ്യശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചു

മത്സ്യത്തൊഴിലാളികളുടെ സമരം; വിഴിഞ്ഞത്ത് മദ്യശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചു

സമരം തുടരുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മദ്യശാലകള്‍ അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക് മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു. പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21, 22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്.

    നേരത്തെ തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നൽകിയിരുന്നു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തുറമുഖ നിര്‍മാണത്തെ ബാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് ആഭ്യന്തര വകുപ്പിന് തുടര്‍ നടപടികള്‍ക്ക് കൈമാറി. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുന്നത്.

    സർക്കാരുമായുള്ള ചർച്ചയിൽ മറ്റാവശ്യങ്ങളൊക്കെ അംഗീകരിക്കപ്പെട്ടങ്കിലും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് സമരം തുടരാൻ ലത്തീൻ സഭ തീരുമാനിച്ചത്. വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ് വാടക വീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ സമരക്കാർക്ക് ഉറപ്പ് നൽകി.

    ചർച്ചയിൽ പ്രതിസന്ധിയായത് തുറമുഖം നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്ന സമരക്കാരുടെ ആവശ്യമാണ്. മണ്ണെണ്ണ സബ്സിഡിയിലും തീരുമാനമെടുക്കാൻ ചർച്ചയിൽ ആയില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടക്കും എന്നാണ് സർക്കാർ നൽകിയ ഉറപ്പ്.
    Published by:Arun krishna
    First published: