• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം ആറ്റിങ്ങലിൽ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

തിരുവനന്തപുരം ആറ്റിങ്ങലിൽ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: ആറ്റിങ്ങലിൽ വൻ തീപിടുത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം പാത്രക്കടയിലാണ് തീപിടിച്ചത്. കട പൂർണമായി കത്തിനശിച്ചു.

    പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം.

    ആദ്യം അലുമിനിയം കടയ്ക്ക് തീപിടിക്കുകയും തൊട്ടടുത്തുള്ള തുണിക്കട അടക്കം മറ്റ് കടകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    അപകടത്തിൽ ആളുകൾക്ക് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മധുര അലുമിനിയം സ്റ്റോഴ്സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടയും അതിന്റെ ഗോഡൗണിനുമാണ് തീപിടിച്ചത്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങൾ, പേപ്പർ, സാനിറ്റൈസർ തുടങ്ങിയവയാണ് ഗോഡൗണിൽ പ്രധാനമായും ഉള്ളത്.

    കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
    Published by:Naseeba TC
    First published: