തിരുവനന്തപുരം: മീന്‍ പിടിത്തത്തിനിടെ ഉള്‍ക്കടലില്‍ വെച്ച് മിന്നലേറ്റ്(Lightning) മത്സ്യത്തൊഴിലാളി(Fisherman) മരിച്ചു. തുമ്പ പള്ളിത്തുറയില്‍ പുതുവല്‍ പുത്തന്‍പുരയിടം നിഷാഭവനില്‍ പരേതനായ പീറ്ററിന്റെയും ആഗ്നസിന്റെയും മകന്‍ അലക്‌സാണ്ടര്‍(32) ആണ് മരിച്ചത്. വെള്ളിയാഴ്ച പത്തരയോടെയായിരുന്നു അപകടം ഉണ്ടായത്. തുമ്പ തീരത്ത് നിന്ന് 16 കിലേമീറ്റര്‍ അകലെയായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയിസ് ഡാനിയല്‍, സൈമണ്‍, രാജു എന്നിവര്‍ രക്ഷപ്പെട്ടു. മിന്നലേറ്റ് ബോധരഹിതനായ അലക്‌സാണ്ടറിനെ രാത്രി 12 ഓടെ തീരത്തെത്തിച്ചു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുമ്പ ഫാത്തിമ മാതാ പള്ളിയില്‍ സംസ്‌കാരം നടത്തി. സഹോദരങ്ങള്‍: മൈക്കിള്‍ പീറ്റര്‍, ബാബു.
Also Read-Kerala Rains | സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്Death| സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ട്രെയിൻതട്ടി മരിച്ചനിലയിൽകൊല്ലം (Kollam) കുന്നിക്കോട്ടുള്ള (Kunnikkode) സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ (Supermarket Employee) ട്രയിന്‍ (Train) തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം (Pathanapuram) പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്‍റെ ഭാര്യ മിനി എന്ന സുലേഖ (35) യാണ് മരിച്ചത്.
ആവണീശ്വരം റെയില്‍വേ സ്റ്റേഷനും ലെവല്‍ക്രോസിനും ഇടയില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നു വന്ന ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടിയാണ് യുവതി മരണപ്പെട്ടത്. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു.
കാൽ വഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ചു; കൊല്ലത്ത് ഷോക്കേറ്റ് രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു കൊല്ലം കൊട്ടാരക്കര നെടുമൺകാവിൽ വൈദ്യുതാഘാതമേറ്റ് (Electrocuted) രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചത്. കൊല്ലം (Kollam) കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ് വാൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. ഇതിൽ രണ്ടു പേർ കടവിൽ നിന്ന് താഴേക്കിറങ്ങുന്നതിനിടെ ഒരാളുടെ കാൽ വഴുതി, കയറിപ്പിടിച്ചത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മറ്റുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.