ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ സ്ഥലമാറ്റ വിവാദം; സ്ഥലം മാറ്റിയ ഡോക്ടർക്ക് വീണ്ടും കോവിഡ് ചുമതല

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയായ ഡോക്ടറുടെ വ്യക്തി വൈരാഗ്യമാണ് സ്ഥലം മാറ്റത്തിന് ഇടയാക്കിയതെന്നായിരുന്നു ആക്ഷേപം.

News18 Malayalam | news18-malayalam
Updated: June 20, 2020, 10:09 AM IST
ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ സ്ഥലമാറ്റ വിവാദം; സ്ഥലം മാറ്റിയ ഡോക്ടർക്ക് വീണ്ടും കോവിഡ് ചുമതല
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ നിന്ന് സ്ഥലം മാറ്റിയ ഡോക്ടർക്ക് വീണ്ടും കോവിഡ് ചുമതല നൽകി ആരോഗ്യവകുപ്പ്. ജില്ലാ കോവിഡ് സർവൈലൻസ് ടീമിലാണ് ഡോ.എൽ. ആർ ചിത്രയെ പുതുതായി നിയമിച്ചത്. ഡോക്ടറെ ജനറൽ ആശുപത്രിയിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയായ ഡോക്ടറുടെ വ്യക്തി വൈരാഗ്യമാണ് സ്ഥലം മാറ്റത്തിന് ഇടയാക്കിയതെന്നായിരുന്നു ആക്ഷേപം. സ്ഥലം മാറ്റത്തിനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പുതിയ നിയമനം.

ആശുപത്രിയിലെ കോവിഡ് റാപ്പിഡ് പരിശോധനാ വിഭാഗം ചുമതലയുണ്ടായിരുന്ന ഡോ. എൽ.ആർ ചിത്രയെ ചൊവ്വാഴ്ചയാണ് ജനറൽ ആശുപത്രിയിൽ നിന്ന് സ്ഥലംമാറ്റി ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവ് ഇറക്കിയത്. ജനറൽ ആശുപത്രിയിലെ കോവിഡ് പരിശോധന വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത് മൈക്രോ ബയോളജിസ്റ്റ് കൂടിയായ ഡോ. ചിത്ര ആയിരുന്നു.
TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] India- China Faceoff | ഗാൽ‍വൻ നദിയ്ക്ക് കുറുകെ ഇന്ത്യ പാലം നിർമാണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
മൈക്രോബയോളജി ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗ്യതയുള്ള മൈക്രോബയോളജിസ്റ്റ് ആയതിനാലാണ് ഡോ. ചിത്രയെ ജനറൽ ആശുപത്രിയിലേക്ക് നിയമിച്ചത്. ഈ നിയമനം റദ്ദാക്കിയാണ് ഡോക്ടറുടെ മാതൃസ്ഥാപനമായ നേമം താലൂക്ക് ആശുപത്രിയിലേക്ക് തിരികെ മാറ്റിയത്.

സംസ്ഥാന ഭരണ സംവിധാനത്തിലെ ഉന്നതന്റെ ഭാര്യയായ മറ്റൊരു ഡോക്ടറുമായുള്ള അഭിപ്രായ ഭിന്നതയാണ് സ്ഥലം മാറ്റത്തിന് ഇടയാക്കിയതെന്നായിരുന്നു ആരോപണം. സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കോവിഡ് ടീമിൽ തന്നെ ഡോക്ടർ ചിത്രയ്ക്ക് മറ്റൊരു ചുമതല നൽകി ആരോഗ്യവകുപ്പ് തടിയൂരി.
First published: June 20, 2020, 10:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading